16കാരനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
text_fieldsഅനന്തു
അന്തിക്കാട്: അരിമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ധനുപ്പൂയ മഹോത്സവത്തിനിടെ 16കാരനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അരിമ്പൂർ കാരക്കാട്ട്പറമ്പിൽ വീട്ടിൽ അനന്തുവാണ് (21) അറസ്റ്റിലായത്.
കഴിഞ്ഞ മാസം അഞ്ചിന് നടന്ന ആഘോഷത്തിൽ കാവടിയാട്ടത്തിനിടെ ദേഹത്തേക്ക് വീണപ്പോൾ തള്ളിമാറ്റിയതിലുള്ള വൈരാഗ്യത്താലായിരുന്നു ആക്രമണം.കേസിൽ ഉൾപ്പെട്ട അരിമ്പൂർ നാലാംകല്ല് സ്വദേശി ചേന്ദംകുളം വീട്ടിൽ ശ്രീഷ്ണവ് (20), വെളുത്തൂർ സ്വദേശി നങ്ങേലിവീട്ടിൽ സ്മിജിൻ (19), അരിമ്പൂർ സ്വദേശി മാങ്ങാട്ട് വീട്ടിൽ ശ്രീഹരി (19), അരിമ്പൂർ നാലാംകല്ല് സ്വദേശി കണ്ണോളിവീട്ടിൽ രാജേഷ് (19) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
പ്രതികൾ കുട്ടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. അരിമ്പൂർ ഓളംന്തലിപാറ കുളത്തിന്റെ സൈഡിൽവെച്ച് കുട്ടിയെ കൈകൊണ്ടും വടികൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
അന്തിക്കാട് എസ്.ഐ അഫ്സൽ, സി.പി.ഒമാരായ അമൽദേവ്, അനൂപ്, പ്രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

