Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറെ​യി​ൽ​വേ...

റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ തീ​പി​ടി​ത്ത​ത്തി​ന്​ ഒ​രു​മാ​സം: നി​സ്സ​ഹാ​യ​രാ​യി വാ​ഹ​ന ഉ​ട​മ​ക​ൾ

text_fields
bookmark_border
റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ തീ​പി​ടി​ത്ത​ത്തി​ന്​ ഒ​രു​മാ​സം: നി​സ്സ​ഹാ​യ​രാ​യി വാ​ഹ​ന ഉ​ട​മ​ക​ൾ
cancel
camera_alt

തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ​മാ​സമു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ച ബൈ​ക്കു​ക​ൾ

തൃ​ശൂ​ർ: തൃ​ശൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ പാ​ർ​ക്കി​ങ്ങി​ൽ 332 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചി​ട്ട്​ ബു​ധ​നാ​ഴ്ച ഒ​രു​മാ​സം പി​ന്നി​ടു​മ്പോ​ൾ നി​സ്സ​ഹാ​യ​രാ​യി വാ​ഹ​ന ഉ​ട​മ​ക​ൾ.​ റെ​യി​ൽ​വേ​യു​ടെ അം​ഗീ​കൃ​ത പാ​ർ​ക്കി​ങ്​ സ്ഥ​ല​ത്ത്​ നി​ശ്​​ചി​ത ഫീ​സ​ട​ച്ച്​ സൂ​ക്ഷി​ക്കാ​നേ​ൽ​പ്പി​ച്ച വാ​ഹ​ന​ങ്ങ​ൾ അ​ഗ്​​നി​ക്കി​ര​യാ​യി​ട്ടും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മേ​ൽ​ക്കാ​ൻ ആ​രും ത​യാ​റാ​കു​ന്നി​ല്ല. ഇ​ത്ര​യും വ​ലി​യ ദു​ര​ന്ത​മു​ണ്ടാ​യി​ട്ടും ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ക്കു​മോ​യെ​ന്നു​പോ​ലും അ​റി​യാ​തെ ഉ​ഴ​ലു​ക​യാ​ണ്​ വാ​ഹ​ന​ഉ​ട​മ​ക​ൾ. അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​റോ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളോ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്നു​മി​ല്ല. അ​തേ​സ​മ​യം, ഗു​രു​ത​ര സു​ര​ക്ഷാ​വീ​ഴ്ച​യു​ണ്ടാ​യെ​ന്ന്​ സം​ഭ​വ​ദി​വ​സം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഡി.​ജി.​പി അ​ട​ക്ക​മു​ള്ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും മ​ന്ത്രി കെ. ​രാ​ജ​ൻ അ​ട​ക്ക​മു​ള്ള​വ​രും ഒ​രേ​സ്വ​ര​ത്തി​ൽ പ​റ​യു​ക​യും ചെ​യ്ത​താ​ണ്.

റെ​യി​ൽ​വേ​യു​ടെ ഇ​ല​ക്ട്രി​ക് ലൈ​നി​ൽ​നി​ന്ന്​ ബൈ​ക്കി​ന് മു​ക​ളി​ൽ വീ​ണ തീ​പ്പൊ​രി​യാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, പാ​ർ​ക്ക്​ ചെ​യ്തി​രു​ന്ന ഒ​രു വാ​ഹ​ന​ത്തി​ൽ​നി​ന്നാ​ണ്​ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തെ​ന്നാ​ണ്​ റെ​യി​ൽ​വേ​യു​ടെ ക​ണ്ടെ​ത്ത​ൽ.

അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ പാ​ർ​ക്കി​ങ്​ സ്ഥ​ല​ത്ത്​ ഉ​ണ്ടാ​യി​രു​ന്ന​തു​മി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ക​രാ​റു​കാ​ർ​ക്ക്​ വീ​ഴ്ച​യു​ണ്ടാ​യി. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കേ​ണ്ട അ​ധി​കൃ​ത​ർ അ​ക്കാ​ര്യം നി​റ​വേ​റി​യി​ട്ടു​മി​ല്ല. പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ്​ ഷെ​ഡ്​ നി​ർ​മി​ച്ച​തെ​ന്ന്​ കോ​ർ​പ​റേ​ഷ​ൻ വ്യ​ക്​​ത​മാ​ക്കി​യെ​ങ്കി​ലും അ​നു​മ​തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ്​ റെ​യി​ൽ​വേ പ​റ​യു​ന്ന​ത്. റെ​യി​ൽ​വേ പ​ര​സ​ര​ത്തെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ മു​നി​സി​പ്പ​ൽ ബി​ൽ​ഡി​ങ്​ നി​യ​മ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നാ​ണ്​ വാ​ദം. ഇ​ക്കാ​ര്യ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്ക്​ നോ​ട്ടീ​സ്​ അ​യ​ച്ചെ​ങ്കി​ലും ഇ​തു​വ​രെ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്​ ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്​ പ​റ​ഞ്ഞു. എ​ന്നാ​ൽ, നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി റെ​യി​ൽ​വേ​ക്ക്​ വീ​ണ്ടും നോ​ട്ടീ​സ്​ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യെ തു​ട​ർ​ന്ന്​ സം​ഭ​വി​ച്ച ദു​ര​ന്തം ആ​യ​തി​നാ​ൽ, അ​നാ​വ​ശ്യ ത​ട​സ്സ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​തെ മാ​നു​ഷി​ക പ​രി​ഗ​ണ​ന​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത്​ ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ ഇ​രു​ച​ക്ര​വാ​ഹ​ന ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം. അ​തി​നി​ടെ, ദു​ര​ന്തം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ക​ത്തി​ന​ശി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ്​ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. റെ​യി​ൽ​വേ പൊ​ലീ​സും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Firerailway stationRailwaysThrissur News
News Summary - One month after the railway station fire
Next Story