പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഒറ്റയാൾ സമരം
text_fieldsറഷീദ് അന്തിക്കാട് ഒറ്റയാൾ സമരം നടത്തുന്നു
അന്തിക്കാട്: പീഡന കേസിലെ പ്രതിയെയും ആളെ സംരക്ഷിക്കുന്നവരെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഹ്രസ്വചിത്ര സംവിധായകൻ റഷീദ് അന്തിക്കാടിന്റെ ഒറ്റയാൾ സമരം.
വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ അന്തിക്കാട് സെന്ററിലാണ് സമരം നടത്തിയത്.
പീഡനം നടത്തിയ ആളിനു വേണ്ടി പ്രാർഥന പോലും നടത്തുന്ന നിലയിലേക്ക് നിലവിലെ മഹല്ലുംഅതിന് നേതൃത്വം നൽകുന്നവരും മാറിയതായും ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും റഷീദ് പറഞ്ഞു. സമരം ഒരു സൂചന മാത്രമാണെന്നും നടപടി സ്വീകരിക്കുന്നില്ലെങ്കിൽ കുടുംബ സമേതം അന്തിക്കാട് പൊലീസ് സ്റ്റേഷനു മുന്നിൽ സമരം സംഘടിപ്പിക്കുമെന്നും റഷീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

