Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനൂറ്​ കിലോ പഴകിയ മാംസം...

നൂറ്​ കിലോ പഴകിയ മാംസം പിടികൂടി

text_fields
bookmark_border
നൂറ്​ കിലോ പഴകിയ മാംസം പിടികൂടി
cancel

തൃശൂര്‍: കോർപറേഷൻ ആരോഗ്യവിഭാഗം കിഴക്കേക്കോട്ട മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 100 കിലോയോളം പഴകിയമാംസം പിടികൂടി. പോത്ത്, കാള, എരുമ, പോര്‍ക്ക് എന്നിവയുടെ ഇറച്ചിയാണ് കേടായനിലയില്‍ വില്‍പനക്ക്​ ​െവച്ചിരുന്നത്. ബീഫി​െൻറ മൂന്നു സ്​റ്റാളുകളും പോര്‍ക്ക് ഇറച്ചിവില്‍ക്കുന്ന ഒരു സ്​റ്റാളും ഇതിലുണ്ട്.

വെറ്ററിനറി ഡോ. വീണ അനിരുദ്ധ​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത മാംസം കോര്‍പറേഷ​െൻറ ബയോഗ്യാസ് പ്ലാൻറില്‍ കത്തിച്ചുനശിപ്പിച്ചു. പല സ്​റ്റാളുകളിലും കോള്‍ഡ് സ്‌റ്റോറേജ് സംവിധാനം ഇല്ലെന്ന് ആരോഗ്യവിഭാഗം പരിശോധനയിൽ കണ്ടെത്തി.

അറവുനടന്ന്​ നാലു മണിക്കൂര്‍ കഴിഞ്ഞാല്‍ ഇറച്ചി കേടായിത്തുടങ്ങും. ബാക്ടീരിയ മനുഷ്യശരീരത്തില്‍ ചെന്നാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാവാന്‍ സാധ്യതയുണ്ട്. വേവിച്ചാലും ഈ ബാക്ടീരിയ നശിക്കണമെന്നില്ലെന്ന് ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. ഗുഡ്സ് വണ്ടികളിലാക്കി നഗരത്തി​െൻറ വിവിധയിടങ്ങളിൽ ഇറച്ചിവില്‍പന നടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കർശന നടപടിയുണ്ടാവുമെന്നും കോർപറേഷൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur News
Next Story