റെയിൽവേ സ്റ്റേഷനിൽ വീണ്ടും മയക്കുമരുന്നുവേട്ട; ഒരാൾ പിടിയിൽ
text_fieldsമുഹമ്മദ് ഹബീബ് റഹ്മാൻ
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ. 15 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം നിലമ്പൂർ കരുളായി വില്ലേജിൽ മുഹമ്മദ് ഹബീബ് റഹ്മാൻ (33) ആണ് പിടിയിലായത്. ബംഗളൂരുവിൽനിന്ന് രാസലഹരി കൊണ്ടുവന്ന് മലപ്പുറത്തും തൃശൂരുമായി വിൽപന നടത്തുകയായിരുന്നു ഇയാൾ ചെയ്തിരുന്നതെന്ന് അധികൃതർ അറിയിച്ചു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ് ഇൻസ്പെക്ടർ കെ.എ. ഷമീർ, റെയിൽവേ സി.ഐ.ബി ഹെഡ് കോൺസ്റ്റബിൾ ജോസ്, എക്സൈസ് ഇൻസ്പെക്ടർമാരായ അനൂപ് കുമാർ, കെ.കെ. സുധീർ, അസി. എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ, ഇൻസ്പെക്ടർ ഗ്രേഡ് സുനിൽ കുമാർ, സന്തോഷ്, ഗിരീഷ്, രാജു, പ്രവീൺ, പ്രിവന്റിവ് ഓഫിസർ, സന്തോഷ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം 105 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേരെ പിടികൂടിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

