കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടിയും കിറ്റും
text_fieldsകെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ഓണക്കോടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ കൈമാറുന്നു
കൊടുങ്ങല്ലൂർ: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് യൂത്ത് കോൺഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഓണക്കോടിയും സ്നേഹകിറ്റും നൽകി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. കയ്പമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ് അഴീക്കോട് അധ്യക്ഷത വഹിച്ചു. എസ്.എൻ പുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സിറാജ്, സൈനുദ്ദീൻ കാട്ടകത്ത്, പി.എസ്. ഷാഹിർ, ഇ.എ. ഷെഫീഖ്, വി.എസ്. ജിനേഷ്, അഹമ്മദ്ഷഹിൻ, രജനീഷ് പാലക്കപ്പറമ്പിൽ, ഫിറോസ്ശരീഫ്, ഫിറോസ്, ആസിഫ്മുഹമ്മദ്, സച്ചിൻ എന്നിവർ പങ്കെടുത്തു.

