Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightOllurchevron_rightതലമുറകളുടെ ഒത്തുചേരൽ...

തലമുറകളുടെ ഒത്തുചേരൽ വേദിയായി യൂത്ത് കോൺഗ്രസ് കുടുംബസംഗമം

text_fields
bookmark_border
congress
cancel
camera_alt

യൂ​ത്ത് കോ​ണ്‍ഗ്ര​സ് കു​ടും​ബ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വ​യ​ലാ​ര്‍ ര​വി മു​തി​ര്‍ന്ന നേ​താ​വാ​യ സി. ​ഹ​രി​ദാ​സു​മാ​യി

സം​സാ​രി​ക്കു​ന്നു

ഒ​ല്ലൂ​ര്‍ (തൃ​ശൂ​ർ): ത​ല​മു​റ​ക​ളു​ടെ ഒ​ത്തു​ചേ​ര​ലി​നൊ​പ്പം സ്വ​യം വി​മ​ർ​ശ​ന​ത്തി​നും വേ​ദി​യാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ടും​ബ​സ​മ്മേ​ള​നം. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ​മ്മേ​ള​ന ഭാ​ഗ​മാ​യു​ള്ള സം​ഗ​മം മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വ​യ​ലാ​ർ ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ൺ​ഗ്ര​സി​ന്റെ വ​ള​ർ​ച്ച​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന് കു​റെ​യേ​റെ ചെ​യ്യാ​നു​ണ്ടെ​ന്നും അ​തി​നു​ള്ള പ്ര​തി​ജ്ഞ എ​ടു​ക്കേ​ണ്ട ച​ട​ങ്ങാ​ക​ണ​മി​തെ​ന്നും വ​യ​ലാ​ർ ര​വി പ​റ​ഞ്ഞു. ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ സം​ഘ​ട​ന​ക്കും കോ​ൺ​ഗ്ര​സി​നും പു​തി​യ ഊ​ർ​ജം പ​ക​ര​ട്ടെ​യെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ക്യാ​മ്പു​ക​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്ക​ണ​മെ​ന്നും തു​ട​ർ​ന്ന് സം​സാ​രി​ച്ച വി.​എം. സു​ധീ​ര​ൻ വ്യ​ക്ത​മാ​ക്കി.

നേ​താ​ക്ക​ൾ പ​ല​രും സ്വ​ന്തം തു​രു​ത്ത് ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ആ​രോ​പി​ച്ചു. എ​ല്ലാ​വ​രേ​യും ചേ​ർ​ത്തു​നി​ർ​ത്തു​ക​യെ​ന്ന​താ​ക​ണം നേ​താ​വി​ന്റെ ഗു​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ധി​കാ​ര​ത്തി​ന് വേ​ണ്ടി​യാ​ക​രു​ത് രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ന​മെ​ന്നും ആ​ത്മ​ബ​ന്ധ​ത്തി​ന്റെ ഇ​ഴ​യ​ടു​പ്പം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും എം.​എം. ഹ​സ​ൻ ഓ​ർ​മി​പ്പി​ച്ചു.

കൂ​ടെ നി​ൽ​ക്കു​ന്ന​വ​രെ വി​ശ്വ​സി​ക്കാ​ത്ത​താ​ണ് കോ​ൺ​ഗ്ര​സി​ന്റെ യ​ഥാ​ർ​ഥ പ്ര​ശ്ന​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ഇ​പ്പോ​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​ക​ണം. കോ​ൺ​ഗ്ര​സി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ആ​ളി​ല്ലെ​ന്നും യോ​ജി​പ്പി​ന​ല്ല ഭി​ന്നി​പ്പി​നാ​ണ് പ​ല​രു​ടേ​യും ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ്മേ​ള​ന ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച യു​വ​ജ​ന​റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും വെ​ള്ളി​യാ​ഴ്ച പ്ര​തി​നി​ധി സ​മ്മേ​ള​ന​വും ന​ട​ക്കും. 27ന് ​സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യി​ല്‍ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:family meetgatheringyouth congress
News Summary - Youth Congress family meet as a gathering place for generations
Next Story