കാപ്പ: ഒല്ലൂരിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsരമേഷ് സാംസൻ
ഒല്ലൂർ: കാപ്പ നിയമപ്രകാരം ഒല്ലൂർ സ്റ്റേഷൻ പരിധിയിലെ രണ്ട് ഗുണ്ടകൾക്കെതിരെ നടപടി. ഒരാളെ നാടുകടത്തുകയും മറ്റൊരാളെ ജയിലടക്കുകയും ചെയ്തു. അഞ്ചേരിയിലെ ഗുണ്ട നേതാവ് തീക്കാറ്റ് സാജന്റെ സംഘത്തിൽപെട്ട അഞ്ചേരി സ്വദേശി കോയമ്പത്തൂർക്കാരൻ വീട്ടിൽ അടിമ രമേഷ് എന്ന രമേഷിനെ (24) ഒരു വർഷത്തേക്കാണ് നാടുകടത്തിയത്. വധശ്രമമുൾപ്പെടെ ഏഴ് കേസുകളിൽ പ്രതിയാണ് രമേഷ്.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയും കടവി രജിത്തിന്റെ സംഘത്തിലെ നേതാവുമായ നടത്തറ കുരിശുപറമ്പിൽ സാംസനെയാണ് (33) കരുതൽ തടങ്കൽ പ്രകാരം ജയിലിലടച്ചത്. ഒല്ലൂർ എസ്.എച്ച്.ഒ ബെന്നി ജേക്കബിന്റെ നിർദേശപ്രകാരമാണ് നടപടി.