Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightOllurchevron_rightക്ഷേത്രങ്ങളിലെ മോഷണം;...

ക്ഷേത്രങ്ങളിലെ മോഷണം; മൂന്ന് പേർ അറസ്റ്റിൽ

text_fields
bookmark_border
ക്ഷേത്രങ്ങളിലെ മോഷണം; മൂന്ന് പേർ അറസ്റ്റിൽ
cancel
camera_alt

സോബുൾ, ആദിയപ്പൻ, ഷക്കീൽ

ഒല്ലൂർ: കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിൽ രണ്ട് തവണ മോഷണം നടത്തിയ കേസിലെ പ്രതികളും കൊൽക്കത്ത സ്വദേശികളുമായ സോബുൾ, ഷക്കീൽ, മോഷണമുതൽ വാങ്ങിയ തിരുനെൽവേലി സ്വദേശി ആദിയപ്പൻ എന്ന രാജു എന്നിവരെ തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സാഗോക് ടീമും ഒല്ലൂർ പൊലീസും ചേർന്ന് പിടികൂടി. മേയ് 18ന് ഒല്ലൂർ സ്റ്റേഷൻ പരിധിയിലെ കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം, പല്ല് തേവർ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽനിന്ന് വിലപിടിപ്പുള്ള ഉരുപ്പടികൾ മോഷ്ടിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി വീണ്ടും കുട്ടനെല്ലൂർ ക്ഷേത്രത്തിൽ മോഷണം നടന്നു.

തൃശൂർ സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള സിറ്റി സാഗോക് ടീമിനെ കേസുകളുടെ അന്വേഷണം ഏല്പിക്കുകയും സംഭവ സ്ഥലത്തെ കാമറകൾ കേന്ദ്രീകരിച്ചും സംശയമുള്ളവരെ ചോദ്യം ചെയ്തും നടത്തിയ അന്വേഷണത്തിലാണ് രണ്ട് കേസുകളിലും ഉൾപ്പെട്ട കൊൽക്കത്ത സ്വദേശി സോബുളിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് കളവ് മുതൽ വാങ്ങിയ ആദിയപ്പനും പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ സോബുൾ, ആദിയപ്പൻ എന്നിവരെ റിമാൻഡ് ചെയ്തു. ഷക്കീലിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnewsThrissurCrime
News Summary - Theft in temples: Three arrested
Next Story