ജാനകിയെ മന്ത്രി വീട്ടിലെത്തി ആദരിച്ചു
text_fieldsജില്ലയിലെ ഏറ്റവും പ്രായം കൂടിയ പുത്തൂർ സ്വദേശി ജാനകി
മുത്തശ്ശിയെ വയോജന ദിനത്തിൽ റവന്യുമന്ത്രി
കെ. രാജൻ വീട്ടിലെത്തി ആദരിക്കുന്നു
ഒല്ലൂർ: 109 വയസ്സ് പൂർത്തിയാക്കിയ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ പുത്തൂർ ചെറുക്കുന്ന് കിണർ സ്റ്റോപ്പിന് താമസിക്കുന്ന വട്ടുകുളം വീട്ടിൽ ജാനകിയെ മന്ത്രി കെ. രാജൻ വയോജന ദിനത്തിൽ വീട്ടിലെത്തി ആദരിച്ചു. വാർധക്യത്തിന്റെ അവശതകൾ ഇല്ലാതെ ഊർജസ്വലയായി മക്കളോടും കൊച്ചുമക്കളോടുമൊപ്പം കഴിയുകയാണ് ജാനകി. ഭർത്താവ് രാവുണ്ണി വർഷങ്ങൾക്ക് മുമ്പ് മരിച്ചു.
കൃത്യമായ ഭക്ഷണക്രമവും ജോലിയും വിശ്രമവുമാണ് ആരോഗ്യത്തിന്റെ രഹസ്യമെന്ന് ജാനകി പറഞ്ഞു. മന്ത്രിയോടൊപ്പം പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, സ്ഥിരം സമിതി ചെയർമാൻ പി.എസ്. സജിത്ത്, മെമ്പർമാരായ നിമിഷ രതീഷ്, സുജിത അർജുനൻ, ധന്യ ബിജു തുടങ്ങിയവർ ഉണ്ടായിരുന്നു.