Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightOllurchevron_rightലോറിയുമായി അയ്യപ്പ...

ലോറിയുമായി അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസ് കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
ലോറിയുമായി അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസ് കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്
cancel
camera_alt

അപകടത്തിൽ തകർന്ന ബസ്

ഒല്ലൂർ: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച മിനി ബസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. നിയന്ത്രണം വിട്ട ലോറി പാതയോരത്തെ ഹൈമാസ്റ്റ് ലൈറ്റിലിടിച്ച് തകർത്തു. ശനിയാഴ്ച പുലർച്ചെ നാലരയോടെ ഒല്ലൂർ സെന്ററിലായിരുന്നു അപകടം.

മരത്താക്കര ഭാഗത്തുനിന്നും വന്ന ലോറി ഒല്ലൂർ സെന്ററിലേക്ക് പ്രവേശിക്കവെ മെയിൻ റോഡിലൂടെ വരികയായിരുന്ന മിനി ബസ് ലോറിയുടെ വശത്തിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട ലോറി സെന്ററിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റിൽ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ഹൈമാസ്റ്റ് ലൈറ്റ് തെറിച്ച് സമീപത്തെ കെട്ടിടത്തിലേക്ക് ചാഞ്ഞുനിന്ന നിലയിലാണ്.

ബസ് ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. വീരഭദ്രൻ (47), രാജേഷ് (24), മണികണ്ഠൻ (31) എന്നിവർക്കാണ് പരിക്കേറ്റത്. തകർന്ന ബസിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ഒല്ലൂർ ആക്ട്സ് പ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഒല്ലൂർ പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuredAyyappa devoteesAccidents
News Summary - Mini bus carrying Ayyappa devotees collides with lorry; three injured
Next Story