കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചു
text_fieldsഅരുൺ, ഷിബിൻ
ഒല്ലൂർ: കാപ്പ നിയമപ്രകാരം ഒരാളെ ജയിലിലടച്ചു, ഒരാളെ നടുകടത്തി. ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും കടവി സംഘത്തിലെ പ്രധാനിയുമായിരുന്ന ആനകല്ല് കിഴക്കേമട്ടുമേൽ വീട്ടിൽ കടു എന്ന് വിളിക്കുന്ന അരുണിനെയാണ് (29) ജയിലിൽ അടച്ചത്. ഇയാൾക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പടെ 15ഓളം കേസുകളുണ്ട്. 2007ലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കലക്ടർ നൽകിയ ഉത്തരവിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് വിയ്യൂർ ജയിലിലേക്ക് അയച്ചു.
നിരവധി കേസിൽ ഉൾപ്പെട്ട ഒല്ലൂർ എടക്കുന്നി തെക്കേക്കര വീട്ടിൽ അയ്യൻ എന്ന ഷിബിനെ (33) ആറു മാസത്തേക്ക് നാടുകടത്തി. ഒല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ബെന്നി ജേക്കബ്, ഒല്ലൂർ എ.സി.പി പി.എസ്. സുരേഷ് എന്നിവരുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി.

