Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightOllurchevron_rightവീട് കയറി ആക്രമണം:...

വീട് കയറി ആക്രമണം: മൂന്നുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
dog squad inspection
cancel
camera_alt

ഡോ​ഗ്, ബോം​ബ് സ്‌​ക്വാ​ഡു​ക​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു (ഇൻസെറ്റിൽ പ്രതികളായ വി​മ​ല്‍, വി​ജീ​ഷ്, ആ​ദ്യ​ന്‍)

ഒ​ല്ലൂ​ര്‍: അ​ഞ്ചേ​രി​യി​ല്‍ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ന്‍ സു​ഭാ​ഷി​െൻറ വീ​ട് ക​യ​റി ആ​ക്ര​മി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ള്‍ ത​ക​ർ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​രെ ഒ​ല്ലൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. കു​രി​യ​ച്ചി​റ കൈ​ക്കോ ന​ഗ​റി​ല്‍ പാ​മ്പു​ങ്ങ​ല്‍ വീ​ട്ടി​ല്‍ വി​മ​ല്‍ (22), കു​രി​യ​ച്ചി​റ പോ​പ്പ് ജോ​ണ്‍ ന​ഗ​റി​ല്‍ തോ​ട്ടോ​ളി വീ​ട്ടി​ല്‍ ആ​ദ്യ​ന്‍ (19), അ​ഞ്ചേ​രി ശ്രീ ​ബു​ദ്ധ റോ​ഡി​ല്‍ കോ​യ​മ്പ​ത്തു​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ വി​ജീ​ഷ് (18) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

അ​ഞ്ച​രി​ച്ചി​റ സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് വി​ൽ​പ​ന​യും മ​ദ്യ​പാ​ന​വും വ്യാ​പ​ക​മാ​യ​തോ​ടെ ഇ​തി​നെ ചോ​ദ്യം ചെ​യ്ത പ്ര​തി​കാ​ര​മാ​ണ് വീ​ട് ക​യ​റി ആ​ക്ര​മി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ ത​ല്ലി​പ്പൊ​ളി​ക്കു​ക​യും ചെ​യ്ത​ത്. ശ​നി​യാ​ഴ്ച ഈ ​പ്ര​ദേ​ശ​ത്ത് പൊ​ലീ​സ് ഡോ​ഗ് സ്‌​ക്വാ​ഡി​െൻറ​യും ബോം​ബ് സ്‌​ക്വാ​ഡി​െൻറ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​ഞ്ചേ​രി സ്‌​കൂ​ള്‍ പ​രി​സ​ര​ത്തും ആ​ക്ര​മ​ണം ന​ട​ന്ന വീ​ടി​െൻറ പ​രി​സ​ര​ത്തും പ​ല്ല​ന്‍ കോ​ള​നി​യി​ല്‍ ആ​ക്ര​മ​ണം ന​ട​ന്ന വീ​ടി​െൻറ പ​രി​സ​ര​ത്തും കാ​ച്ചേ​രി​യി​ലും പു​ത്തു​ര്‍ കാ​ല​ടി​യി​ലും ഗു​ണ്ടാ സം​ഘ​ങ്ങ​ളി​ല്‍പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ള്‍, ഇ​വ​ര്‍ എ​ത്താ​ന്‍ ഇ​ട​യു​ള്ള വീ​ടു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്. ഒ​ല്ലൂ​ര്‍ എ.​സി.​പി സി.​എം. ദേ​വ​ദാ​സ്, സി.​ഐ ദി​നേ​ഷ്‌​കു​മാ​ര്‍, എ​സ്.​ഐ അ​രു​ണ്‍കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestHome invasion
News Summary - Home invasion: Three arrested
Next Story