വ്യവസായ എസ്റ്റേറ്റിൽ തീപിടിത്തം; 10 ലക്ഷം രൂപയുടെ നഷ്ടം
text_fieldsസ്ഥാപനത്തിന്റെ ഉൾവശം കത്തിയ നിലയിൽ,
ഒല്ലൂർ: ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുള്ളിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം. എരവിമംഗലം സ്വദേശി ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പി.വി.സി കർട്ടൻ നിർമാണശാലയിലാണ് ഞായറാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്.
സ്ഥാപനം ഭാഗികമായി കത്തിനശിച്ചു. റെയിൽ പാളത്തോട് ചേർന്ന ഉണക്ക പുല്ലിന് തീപിടിച്ച് സമീപത്തെ വ്യാവസായ എസ്റ്റേറ്റിലെ ഫാക്ടറിയിലേക്ക് വ്യാപിക്കുകയായിരുന്നു. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
യന്ത്രങ്ങളുൾപ്പെടെ കത്തിനശിച്ചു. ഞായറാഴ്ച വ്യവസായശാലകൾ പ്രവർത്തിക്കാത്തതിനാൽ തീ ഉള്ളിലേക്ക് പടർന്നത് ശ്രദ്ധയിൽപെട്ടില്ല. സമീപ സ്ഥാപനത്തിലെ ജീവനക്കാരാണ് തീ കത്തുന്നത് കണ്ടത്. നാട്ടുകാരും തൊഴിലാളികളും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തൃശൂരിൽനിന്ന് രണ്ടും പുതുക്കാട് നിന്ന് ഒന്നും യൂനിറ്റ് അഗ്നിശമന വാഹനങ്ങളെത്തിയാണ് തീയണച്ചത്.