ജാമ്യമെടുത്ത് മുങ്ങിയ പ്രതി ബംഗളൂരുവില്‍ അറസ്റ്റിൽ
text_fieldsഒല്ലൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് ഒളിവില്‍ കഴിയുന്നതിനിടെ ബംഗളൂരുവിൽ വെച്ച് അറസ്റ്റ് ചെയ്തു. അഞ്ചേരി കരുവന്നുക്കാരന് ദേവമണി എന്ന ദേവന് (27) ആണ് അറസ്റ്റിലായത്.
അഞ്ചേരി, കാച്ചേരി, കുരിയച്ചിറ കേന്ദ്രീകരിച്ച് ഗുണ്ടപ്രവർത്തനങ്ങള്‍ നടത്തിയിരുന്ന ദേവന് വധശ്രമമുള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയാണ്. ഒല്ലൂര്‍, പീച്ചി, മണ്ണുത്തി, ചേര്‍പ്പ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍നിന്ന് ജാമ്യമെടുത്തശേഷം ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെതുടര്‍ന്ന് ജാമ്യം റദ്ദു ചെയ്തിരുന്നു.
പിന്നീട് ഒളിവിൽ പോയതോടെ തമിഴ്നാട്ടിലും ബംഗളൂരുവിലുമായി ഒളിവിൽ കഴിയുന്നതിനിടയിലാണ് ഒല്ലൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പിടിയിലാവുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.