നാർകോട്ടിക് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; യുവാവ് പിടിയിൽ
text_fieldsഅക്ബർ
ഒല്ലൂര്‍: നാർകോട്ടിക് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കടയുടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ ഒരാളെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പഴുവില്‍ സ്വദേശി പണിക്കവീട്ടില്‍ അക്ബർ (38) ആണ് അറസ്റ്റിലായത്.
പൂത്തൂര്‍ ചെറുകുന്ന് കട നടത്തുന്നയാളെ വിളിച്ച് കടയില്‍ നിരോധിത പുകയില ഉൽപന്നങ്ങൾ വില്‍ക്കുന്നതായി രഹസ്യ സന്ദേശം ലഭിച്ചതായും കേസില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ 3000 രൂപ ആവശ്യപ്പെടുകയുമായിരുന്നു. ഇതനുസരിച്ച് കടയുടമ പണം നല്‍കി.
എന്നാല്‍, തട്ടിപ്പിനിരയായി എന്ന് മനസ്സിലാക്കി ഇയാള്‍ പിന്നീട് ഒല്ലൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒല്ലൂര്‍ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.
നേരത്തേ വൃക്കതട്ടിപ്പു കേസിലും ഇയാള്‍ ജയിലില്‍ കിടന്നതായി അന്വേഷണത്തില്‍ വ്യക്തമായി. ഇയാളെ കോടതിയില്‍ ഹാജറാക്കി റിമാൻഡ് ചെയ്തു. ഒല്ലൂര്‍ എസ്.ഐ പ്രകാശ്, എ.എസ്.ഐ ജോഷി, സി.പി.ഒ അഭീഷ് ആന്റണി എന്നിവരാണ് പ്രതിയെ പിടികൂടിയത്.