Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightOllurchevron_rightമാ​ല പൊ​ട്ടി​ക്കാ​ന്‍...

മാ​ല പൊ​ട്ടി​ക്കാ​ന്‍ ശ്ര​മം; ബൈ​ക്കി​ല്‍നി​ന്ന് വീ​ണ് വീ​ട്ട​മ്മ​ക്ക് പ​രി​ക്ക്

text_fields
bookmark_border
gold theft case
cancel

ഒ​ല്ലൂ​ര്‍: ശ​നി​യാ​ഴ്ച രാ​ത്രി 10.30ന് ​കു​ട്ട​നെ​ല്ലൂ​ര്‍ സെ​ന്റ് ജൂ​ഡ് പ​ള്ളി​ക്ക് സ​മീ​പം മാ​ല​പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ബൈ​ക്കി​ല്‍നി​ന്ന് വീ​ണ് വീ​ട്ട​മ്മ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. പ​ട​വ​രാ​ട് കു​ള​ങ്ങ​ര ഫ്രാ​ന്‍സി​സി​ന്റെ ഭാ​ര്യ മേ​രി​ക്കാ​ണ് (69) പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ഒ​ല്ലൂ​രി​ലെ ആ​ക്ട്‌​സ് പ്ര​വ​ര്‍ത്ത​ക​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി 10.30ന് ​വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി ബൈ​ക്കി​ന് പി​റ​കി​ല്‍ യാ​ത്ര​ചെ​യ്യു​മ്പോ​ള്‍ ബൈ​ക്കി​ല്‍ ഹെ​ല്‍മ​റ്റ് ധ​രി​ച്ചെ​ത്തി​യ ആ​ള്‍ മാ​ല​പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​വ​ലി​ക്കി​ട​യി​ല്‍ ബൈ​ക്കി​ല്‍നി​ന്നു വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ഭ​ര​ണം ന​ഷ്ട​മാ​യി​ല്ല. എ​ന്നാ​ല്‍, ശ​നി​യാ​ഴ്ച രാ​ത്രി തൈ​ക്കാ​ട്ടു​ശ്ശേ​രി​യി​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ തൊ​ഴു​ത് സ്കൂ​ട്ട​റി​ല്‍ മ​ട​ങ്ങു​ന്ന ത​റ​യി​ല്‍ വീ​ട്ടി​ല്‍ സ​ജീ​ഷി​ന്റെ ഭാ​ര്യ നീ​തു​വി​ന്റെ ര​ണ്ടു പ​വ​ന്റെ താ​ലി​മാ​ല​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ ആ​ള്‍ ക​വ​ര്‍ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Injurystealing necklacefalling from bike
News Summary - attempt to stealing the necklace-Housewife injured after falling from bike
Next Story