അയൽവാസികൾ തമ്മിൽ വാക്കുതർക്കം; ഒരാൾക്ക് കുത്തേറ്റു
text_fieldsഒല്ലൂർ: അയൽവാസികൾ തമ്മിലുള്ള വാക്കുതർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. ചെറുകുന്ന് മാമ്പുള്ളി വീട്ടിൽ ബാബുവിന്റെ മകൻ വിവേകിനാണ് (27) കുത്തേറ്റത്. അയൽവാസിയും സുഹൃത്തുമായ ശേഖരഭവനിൽ സജിത്ത് (23) ആണ് വിവേകിനെ കുത്തി പരിക്കേൽപ്പിച്ചത്.
ഇരുവരും ബി.ജെ.പി പ്രവർത്തകരാണ്. ബുധനാഴ്ച രാത്രി 10.30 നാണ് സംഭവം. വിവേകിനെ സജിത്ത് വീട്ടിൽ നിന്ന് വിളിച്ചിറക്കുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്ക്തർക്കവും അടിപിടിയുമുണ്ടാവുകയായിരുന്നു. ഇതിനിടെയാണ് കത്തിക്കുത്ത് നടന്നത്. പരിക്കേറ്റ വിവേക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.