മണ്ണുത്തി: ചിറക്കേക്കോട് കരിങ്കല്‍ ക്വാറിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് യുവാവ് മരിച്ച കേസിൽ സുഹൃത്ത് അറസ്റ്റില്. ഒഡിഷ റായ്‌കോഡ് അടാജോര്‍ കാനിപൂര്‍ സ്വദേശി രവീന്ദ്ര മാഹിയാണ് (22) അറസ്റ്റിലായത്.
ഒഡിഷ റായ്‌കോഡ് അടാജോര്‍-കാനിപൂര്‍ ക്രസ്സാന കബോഡി ധീരമാജിയുടെ മകന് ധരംസിങ് മാജിയാണ് (21) മരിച്ചത്. മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വഴക്കിനിടെ തല ശക്തമായി ഭിത്തിയില്‍ ഇടിച്ചതാണ് മരണകാരണം എന്ന് പൊലീസ് പറഞ്ഞു.