കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി വീണ്ടും ജയിലിലടച്ചു
text_fieldsഷിഹാബ്
അന്തിക്കാട്: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി വീണ്ടും ജയിലിലടച്ചു. പടിയം മുറ്റിച്ചൂര്‍ സ്വദേശി പണിക്കവീട്ടില്‍ ഷിഹാബിനെയാണ് (28) തടങ്കലിലാക്കിയത്. ഈ വര്‍ഷം രണ്ടാം തവണയാണ് ഷിഹാബിനെതിരെ കാപ്പ ചുമത്തുന്നത്. ആറ് മാസത്തെ തടങ്കല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ആഗസ്റ്റിൽ പുറത്തിറങ്ങിയ ഷിഹാബ് വീണ്ടും വധശ്രമ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തിയത്.
കൊലപാതകം, ആറ് വധശ്രമം തുടങ്ങി 16 കേസുകളില്‍ പ്രതിയാണ്. അന്തിക്കാട് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.കെ. ദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ അരുണ്‍ ബാലൻ, അനീഷ്, സുര്‍ജിത്ത് സാഗര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

