വേണ്ടത്ര ജീവനക്കാരില്ല; കുഴൂർ കുടുംബാരോഗ്യ കേന്ദ്രം പ്രതിസന്ധിയിൽ
text_fieldsമാള: മതിയായ ജീവനക്കാർ ഇല്ലാതെ കുഴൂർ കുടുംബാരോഗ്യ കേന്ദ്രം പ്രതിസന്ധിയിൽ. ഡോക്ടർ, പബ്ലിക് നഴ്സ്, ജൂനിയർ പബ്ലിക് നഴ്സ്, സ്റ്റാഫ് നഴ്സ്, ജീവനക്കാർ എന്നീ വിഭാഗങ്ങളിൽ ഒരുവർഷത്തോളമായി ഒഴിവുണ്ട്.
സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ ആർദ്രം കേന്ദ്രമായി ഉയർത്തിയിരുണ്ണെങ്കിലും ആവശ്യമായ ഡോക്ടമാരെയും ജീവനക്കാരെയും നിയമിച്ചിട്ടില്ല. ആർദ്രം കേന്ദ്ര ത്തിൽ നാല് ഡോക്ടമാരുടെ സേവനം ലഭ്യമാകേണ്ടതുണ്ട്. എന്നാൽ, ഇവിടെ രണ്ട് ഡോക്ടർ മാത്രമാണുള്ളത്.
ഇതിനിടെ നിലവിലെ ഡോക്ടർമാരിൽ ഒരാളെ ചാലക്കുടി കോവിഡ് കേന്ദ്രത്തിൽ നിയോഗിക്കുകയും ചെയ്തു. ദിനംപ്രതി 250ലധികം രോഗികൾ ചികിത്സ തേടിയെത്തുന്ന കുഴുർ കുടുംബരോഗ്യ കേന്ദ്രത്തിൽനിന്ന് ഡോക്ടറെ പിൻവലിച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഇതിനെതിരെ പഞ്ചായത്ത് ജനപ്രതിനിധികൾ ഡി.എം.ഒക്ക് പരാതി നൽകാൻ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ അറിയിച്ചു.

