Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജീവനക്കാരില്ല:...

ജീവനക്കാരില്ല: വിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും അനിശ്ചിതത്വത്തിൽ

text_fields
bookmark_border
ജീവനക്കാരില്ല: വിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും അനിശ്ചിതത്വത്തിൽ
cancel

തൃ​ശൂ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ സം​സ്ഥാ​ന​ത്തെ ജി​ല്ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫി​സു​ക​ളി​ലെ അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് അ​സി​സ്​​റ്റ​ൻ​റ്, അ​സി​സ്​​റ്റ​ൻ​റ്​ പ്രോ​വി​ഡ​ൻ​റ്​ ഫ​ണ്ട് ഓ​ഫി​സ​ർ, അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​ർ ത​സ്​​തി​ക​ക​ളി​ൽ പ​കു​തി​യി​ലും ആ​ളി​ല്ല. സം​സ്ഥാ​ന​ത്താ​കെ ഇ​രു​പ​തോ​ളം ത​സ്തി​ക​ക​ളാ​ണ്​ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്. ഇ​തി​നാ​ൽ പ​ല ജി​ല്ല​ക​ളി​ലും ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ളി​ലും പ്രോ​വി​ഡ​ൻ​റ്​ ഫ​ണ്ട് അ​പേ​ക്ഷ​ക​ളി​ലും അ​ധ്യാ​പ​ക​രു​ടെ നി​യ​മ​ന​ക്കാ​ര്യ​ങ്ങ​ളി​ലും ഓ​ഡി​റ്റ് ത​ട​സ്സ​വാ​ദ​ങ്ങ​ളി​ലും തീ​രു​മാ​നം എ​ടു​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തു​മൂ​ലം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​ർ​ക്ക് അ​ക്കാ​ദ​മി​ക കാ​ര്യ​ങ്ങ​ളി​ൽ ശ​രി​യാ​യി ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന്​ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

മേ​യ് 31ന് ​ഉ​ണ്ടാ​യ വി​ര​മി​ക്ക​ൽ ഒ​ഴി​വി​ൽ ജൂ​ൺ ഒ​ന്നു​മു​ത​ൽ ഈ ​ത​സ്തി​ക​ക​ളി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ട​ത്താ​ത്ത​താ​ണ്​ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണം. അ​ർ​ഹ​മാ​യ പ്രൊ​മോ​ഷ​ൻ ല​ഭി​ക്കാ​തെ പ​ല ജീ​വ​ന​ക്കാ​രും ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ വി​ര​മി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. എ​ല്ലാ വ​ർ​ഷ​വും ഏ​പ്രി​ൽ 30ന് ​മു​മ്പ് ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ടെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ന​ട​ക്കു​ന്നി​ല്ല.

വ​കു​പ്പി​ലെ മി​നി​സ്​​റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രു​ടെ ഓ​ൺ​ലൈ​ൻ പൊ​തു​സ്ഥ​ലം​മാ​റ്റ​ത്തി​നു​ള്ള സ​ർ​ക്കു​ല​ർ ഇ​തു​വ​രെ പു​റ​പ്പെ​ടു​വി​ക്കു​ക​യോ പ്രാ​രം​ഭ ന​ട​പ​ടി ആ​രം​ഭി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. കേ​ര​ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മി​നി​സ്​​റ്റീ​രി​യ​ൽ സ്​​റ്റാ​ഫ് യൂ​നി​യ​ൻ കേ​സ് ഫ​യ​ൽ ചെ​യ്ത​തി​െൻറ ഫ​ല​മാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം വ​കു​പ്പി​ൽ ഓ​ൺ​ലൈ​ൻ സ്ഥ​ലം​മാ​റ്റം ന​ട​പ്പാ​ക്കി​യെ​ങ്കി​ലും നി​ര​വ​ധി പോ​രാ​യ്മ​ക​ൾ സം​ഭ​വി​ച്ചു. അ​പാ​ക​ത പ​രി​ഹ​രി​ക്കു​ന്ന​തി​നോ സോ​ഫ്റ്റ്‌​വെ​യ​ർ പ​രി​ഷ്ക​രി​ക്കാ​നോ ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​നി​ന്ന്​ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ കേ​ര​ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മി​നി​സ്​​റ്റീ​രി​യ​ൽ സ്​​റ്റാ​ഫ് യൂ​നി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ജി. ​ജ​യ​കു​മാ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. മ​ഹേ​ഷ് കു​മാ​റും ആ​രോ​പി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education departmentstaff
News Summary - No staff: Promotion and relocation in the education department is uncertain
Next Story