Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightന​ട​പ്പാ​ത​യി​ല്ല,...

ന​ട​പ്പാ​ത​യി​ല്ല, ച​ളി​നി​റ​ഞ്ഞ റോ​ഡും; യ​ഹൂ​ദ ശ്മ​ശാ​ന​ത്തി​ന് സ​മീ​പം കാ​ൽ​ന​ട ദു​രി​ത​മാ​വു​ന്നു

text_fields
bookmark_border
ന​ട​പ്പാ​ത​യി​ല്ല, ച​ളി​നി​റ​ഞ്ഞ റോ​ഡും; യ​ഹൂ​ദ ശ്മ​ശാ​ന​ത്തി​ന് സ​മീ​പം കാ​ൽ​ന​ട ദു​രി​ത​മാ​വു​ന്നു
cancel
camera_alt

മാ​ള യ​ഹൂ​ദ ശ്മ​ശാ​ന​ത്തി​ന് സ​മീ​പ​ത്തെ ച​ളി​നി​റ​ഞ്ഞ റോ​ഡ്

മാ​ള: സം​സ്ഥാ​ന പാ​ത​യി​ൽ മാ​ള യ​ഹൂ​ദ ശ്മ​ശാ​ന​ത്തി​ന് സ​മീ​പം ന​ട​പ്പാ​ത​യി​ല്ലാ​െ​ത​യും ച​ളി​നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ​യു​മു​ള്ള യാ​ത്ര​യി​ൽ ദു​രി​ത​ത്തി​ലാ​യി ജ​ന​ങ്ങ​ൾ. ഇ​വി​ടെ​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ കോ​ള​ജ്, സ്കൂ​ളു​ക​ൾ എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഇ​വി​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. മാ​ള പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ലാ​ണ് ദു​രി​തം. ച​ളി നി​റ​ഞ്ഞ വ​ഴി​യി​ൽ ന​ട​ക്കു​ക സാ​ധ്യ​മ​ല്ല. പ​ക​രം റോ​ഡി​ലൂ​ടെ ക​യ​റി ന​ട​ക്ക​ണം. പാ​ഞ്ഞു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യു​ള്ള ന​ട​ത്തം അ​പ​ക​ട​സാ​ധ്യ​ത​യേ​റെ​യാ​ണ്. ഇ​വി​ടെ ന​ട​പ്പാ​ത നി​ർ​മി​ക്കു​മെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നു. യ​ഹൂ​ദ ശ്മ​ശാ​നം ന​വീ​ക​ര​ണം ന​ട​ന്ന​പ്പോ​ഴും ഇ​വി​ടെ ടൈ​ൽ​സ് വി​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ഉ​ണ്ടാ​യി​ല്ല. മ​ഴ ശ​ക്ത​മാ​കു​മ്പോ​ൾ ഇ​ത് തോ​ടാ​യി മാ​റു​ക​യാ​ണ്. കു​ത്തി​യൊ​ഴു​കി വെ​ള്ളം താ​ഴെ മാ​ള​ച്ചാ​ലി​ലേ​ക്കാ​ണ് പ​തി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jewish cemeterymuddy roadNo sidewalk
News Summary - No sidewalk, muddy road; Walking near the Jewish cemetery is difficult.
Next Story