Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎട്ടു വർഷമായി ശമ്പള...

എട്ടു വർഷമായി ശമ്പള പരിഷ്കരണമില്ല; സ്വകാര്യ മേഖല നഴ്സുമാർ പണിമുടക്കിലേക്ക്

text_fields
bookmark_border
എട്ടു വർഷമായി ശമ്പള പരിഷ്കരണമില്ല; സ്വകാര്യ മേഖല നഴ്സുമാർ പണിമുടക്കിലേക്ക്
cancel
camera_alt

തൃ​ശൂ​ർ പ്ര​ഫ. ജോ​സ​ഫ് മു​ണ്ട​ശ്ശേ​രി ഹാ​ളി​ൽ ന​ട​ന്ന യു​നൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗം ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജാ​സ്മി​ൻ ഷാ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

തൃ​ശൂ​ർ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ എ​ട്ടു വ​ർ​ഷ​മാ​യി ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ഴ്സു​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്. യു​നൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്റെ (യു.​എ​ൻ.​എ) നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ഴ്സു​മാ​ർ പ​ണി​മു​ട​ക്കി​ന് ഒ​രു​ങ്ങു​ന്ന​ത്. ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ക, തു​ല്യ ജോ​ലി​ക്ക് തു​ല്യ ശ​മ്പ​ളം ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം. ആ​ദ്യ​ഘ​ട്ട​മാ​യി ഫെ​ബ്രു​വ​രി 21ന് ​സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് യു.​എ​ൻ.​എ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ന​ഴ്സു​മാ​രും പ​ണി​മു​ട​ക്കി​ന്റെ ഭാ​ഗ​മാ​കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും വാ​ർ​ഡി​ലും മൂ​ന്നി​ലൊ​ന്ന് ന​ഴ്സു​മാ​ർ മാ​ത്ര​മേ ജോ​ലി​ക്ക് ഹാ​ജ​രാ​കൂ. ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്നും സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

തൃ​ശൂ​ർ പ്ര​ഫ. ജോ​സ​ഫ് മു​ണ്ട​ശ്ശേ​രി ഹാ​ളി​ൽ ന​ട​ന്ന യു​നൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് സം​ഘ​ട​ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. യോ​ഗം ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജാ​സ്മി​ൻ ഷാ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഷോ​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ സെ​ക്ര​ട്ട​റി എം.​വി. സു​ധീ​പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജ​യ് വി​ശ്വം​ഭ​ര​ൻ, ട്ര​ഷ​റ​ർ ദി​വ്യ, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് റെ​ജി ജോ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikenursesprivate sectorThrissur
News Summary - No salary revision for eight years; private sector nurses to go on strike
Next Story