Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർക്കാർ...

സർക്കാർ ഉത്തരവിറങ്ങിയിട്ടും അഞ്ചുമാസമായി പ്രതിഫലമില്ല

text_fields
bookmark_border
സർക്കാർ ഉത്തരവിറങ്ങിയിട്ടും അഞ്ചുമാസമായി പ്രതിഫലമില്ല
cancel

തൃശൂർ: സർക്കാർ അനുവദിച്ചിട്ടും ദേശീയ സമ്പാദ്യ പദ്ധതി ഏജൻറുമാർക്ക്​ അഞ്ചുമാസത്തെ പ്രതിഫലം ലഭിച്ചില്ല. കോവിഡ്​ കാലത്തെ പ്രവർത്തനം വിലയിരുത്തുന്നത്​ സംബന്ധിച്ച ആശങ്കക്കൊപ്പം ​നാഷനൽ ഇൻഫോർമാറ്റിക്​ സെൻററിലെ (എൻ.ഐ.സി) ​െസർവർ തകരാർ കൂടിയായതോടെയാണ്​ സംസ്ഥാനത്തെ പതിനായിരത്തോളം ദേശീയ സമ്പാദ്യപദ്ധതി ഏജൻറുമാരുടെ ജീവിതം പ്രതിസന്ധിയിലായത്​. കഴിഞ്ഞ മാർച്ചിലാണ്​ ഏജൻറുമാർക്ക്​ അവസാനമായി പ്രതിഫലം ലഭിച്ചത്​. ഏപ്രിലിൽ ലോക്​ഡൗണായതിനാൽ ഏജൻറുമാർ സേവനത്തിൽനിന്ന്​ മാറിനിൽക്കാനായിരുന്നു ഉത്തരവ്​. തുടർന്ന്​ മേയ്​ മുതൽ നിബന്ധനകളോടെ പ്രവർത്തിക്കാൻ അനുവാദം നൽകുകയായിരുന്നു.

കോവിഡ്​കാല മാറ്റങ്ങൾ എങ്ങനെ രേഖയിൽ അവതരിപ്പിക്കാമെന്ന പോസ്​റ്റൽ- ദേശീയ സമ്പാദ്യ പദ്ധതി വകുപ്പുകളിലെ ആശയക്കുഴപ്പത്തെത്തുടർന്ന്​ പ്രതിഫല നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്​. സമയാസമയങ്ങളിൽ പ്രതിഫലം അനുവദിക്കാനുള്ള സർക്കാർ ഉത്തരവ്​ ഇറങ്ങുമെങ്കിലും തുക ഏജൻറുമാരുടെ കൈയിലെത്തിയില്ല. ക്ഷേമനിധി ഉള്ളവർക്ക്​ സർക്കാർ അനുവദിച്ച കോവിഡ്​കാല സമാ​ശ്വാസ തുക പോലും ദേശീയ സമ്പാദ്യപദ്ധതി ഏജൻറുമാർക്ക്​ അനുവദിച്ചില്ലെന്ന പരാതി മഹിള പ്രധാൻ ഏജൻറുമാർ ഉന്നയിക്കുന്നുണ്ട്​. രണ്ട്​ മാസമായി ദേശീയ സമ്പാദ്യ പദ്ധതി വിവരങ്ങൾ സൂക്ഷിക്കുന്ന നാഷനൽ ഇൻഫോർമാറ്റിക്​ സെൻററിലെ (എൻ.ഐ.സി) ​െസർവർ തകരാറിലായതും ഏജൻറുമാർക്ക്​ ഇരുട്ടടിയായി​. ​െസർവർ ശരിയാകുന്ന മുറക്കായിരിക്കും നടപടികൾ. അതിനാൽ തുക കൈയിലെത്താൻ ഇനിയും വൈകാനിടയുണ്ടെന്ന്​ ദേശീയ സമ്പാദ്യ പദ്ധതി അധികൃതർ പറയുന്നു.

കോവിഡ്​ പ്രവർത്തനത്തിന്​​ ദേശീയ സമ്പാദ്യ പദ്ധതി ഏജൻറുമാരെ ഉപയോഗപ്പെടുത്താൻ നിർദേശം

തൃശൂർ: കോവിഡ്​ സന്നദ്ധപ്രവർത്തനത്തിന്​​ മഹിള പ്രധാൻ, എസ്​.എ.എസ്​ ഏജൻറുമാരെ ഉപയോഗപ്പെടുത്താൻ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ്​ നിർ​ദേശം. ജില്ല കലക്​ടറുടെ നിർദേശപ്രകാരം വിവരശേഖരണം ഉൾപ്പെടെ പ്രവർത്തനങ്ങൾക്ക്​ ഉപയോഗപ്പെടുത്താമെന്നാണ്​ നിർദേശം. ഏജൻറുമാർക്ക്​ സംസ്ഥാന സർക്കാർ നൽകുന്ന അധിക ആനുകൂല്യത്തിന്​ അർഹമാകണമെങ്കിൽ കോവിഡ്​ പ്രവർത്തനത്തി​െൻറ ഭാഗ​മാകേണ്ടിവരും.

ഇതുസംബന്ധിച്ച തുടർനിർദേശങ്ങൾ ജില്ല കലക്​ടർമാർ പുറപ്പെടുവിച്ചിട്ടില്ല. കലക്​ടർമാർ അങ്ങനെ ഏജൻറുമാരെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ ആ വിവരം ദേശീയ സമ്പാദ്യ പദ്ധതി ഡയറക്​ടറേറ്റിൽ അറിയിക്കണമെന്നും ദേശീയ സമ്പാദ്യപദ്ധതി ഡയറക്​ടർ എസ്​. മനു ഇതുസംബന്ധിച്ച ഉത്തരവിൽ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Savings Scheme
News Summary - no pay for five months National Savings Scheme Agents
Next Story