Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുഴയിൽ മുങ്ങിത്താഴ്ന്ന...

പുഴയിൽ മുങ്ങിത്താഴ്ന്ന സുഹൃത്തിനെ രക്ഷിച്ച നിരഞ്ജന് അഭിനന്ദന പ്രവാഹം

text_fields
bookmark_border
drowned
cancel
camera_alt

representational image

ആ​മ്പ​ല്ലൂ​ര്‍: പു​ഴ​യി​ല്‍ മു​ങ്ങി​ത്താ​ഴ്ന്ന കൂ​ട്ടു​കാ​ര​നെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ര്‍ത്തി​യ ബാ​ല​നെ അ​ഭി​ന​ന്ദി​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രു​മെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം കു​റു​മാ​ലി പു​ഴ​യി​ലെ കു​മ​ര​ഞ്ചി​റ ക്ഷേ​ത്ര​ക്ക​ട​വി​ല്‍ വീ​ണ് മു​ങ്ങി​ത്താ​ഴ്ന്ന കൂ​ട്ടു​കാ​ര​നെ 14കാ​ര​നാ​യ നി​ര​ഞ്ജ​ന്‍ പു​ഴ​യി​ല്‍ ചാ​ടി ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ന​ന്തി​പു​ലം മാ​യം​പു​റം മ​ഠ​ത്തി​ല്‍ സു​രേ​ഷ് ബാ​ബു​വി​ന്റെ​യും സ​ര​സ്വ​തി​യു​ടെ​യും മ​ക​നാ​യ നി​ര​ഞ്ജ​ന്‍ ചെ​ങ്ങാ​ലൂ​ര്‍ സെ​ന്റ് മേ​രീ​സ് ഹൈ​സ്​​കൂ​ള്‍ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. എം.​എ​ല്‍.​എ​മാ​രാ​യ കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍, ടി.​ജെ. സ​നീ​ഷ് കു​മാ​ര്‍ ജോ​സ​ഫ് എ​ന്നി​വ​രും വ​ര​ന്ത​ര​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളും പൊ​തു പ്ര​വ​ര്‍ത്ത​ക​രും ന​ന്തി​പു​ല​ത്തെ വീ​ട്ടി​ലെ​ത്തി നി​ര​ഞ്ജ​നെ അ​ഭി​ന​ന്ദി​ച്ചു.

കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം.​എ​ല്‍.​എ പൊ​ന്നാ​ട അ​ണി​യി​ച്ചു. സി.​പി.​എം ന​ന്തി​പു​ലം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം അ​ഭി​ലാ​ഷ്, ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ല സെ​ക്ര​ട്ട​റി വി​ഷ്ണു ശി​വ​രാ​മ​ന്‍, യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഇ​ന്ദ്ര​ജി​ത്ത്, പ്ര​സി​ഡ​ന്റ് വി​ഷ്ണു​മാ​യ, ന​ന്തി​പു​ലം സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ വി​മ​ല്‍ എ​ന്നി​വ​ര്‍ എം.​എ​ല്‍.​എ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ണ്‍ ഡാ​നി​യ​ല്‍, എ. ​പ്ര​സാ​ദ്, ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് സെ​ക്ര​ട്ട​റി പി.​ആ​ര്‍. കൃ​ഷ്ണ​ന്‍, എ​ന്‍.​ജി.​ഒ. അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​എ​ന്‍. ഗി​രി​ഷ്, പ്ര​ഭു​ദാ​സ് പാ​ണേ​ങ്ങാ​ട​ന്‍ എ​ന്നി​വ​ർ ടി.​ജെ. സ​നീ​ഷ് കു​മാ​ര്‍ ജോ​സ​ഫ് എം.​എ​ല്‍.​എ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

വ​ര​ന്ത​ര​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗം വി.​ബി. അ​രു​ണും പ്രാ​ദേ​ശി​ക ബി.​ജെ.​പി നേ​താ​ക്ക​ളും നി​ര​ഞ്ജ​നെ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drowning
News Summary - Niranjan got congratulations for rescuing his friend who drowned in the river
Next Story