Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:39 AM IST Updated On
date_range 18 May 2022 5:39 AM ISTപ്രതിജ്ഞാസംഗമം
text_fieldsbookmark_border
അഴീക്കോട്: അഴീക്കോട്-മുനമ്പം പാലം നിർമാണം ആരംഭിക്കാത്തതിനെതിരെ പാലം സമര സമിതി പ്രവർത്തകർ പ്രതിജ്ഞാ സംഗമം നടത്തി. ഇതു സംബന്ധിച്ച് കോടതി അദാലത്തിൽ പരാതി നൽകാൻ തീരുമാനിച്ചു. ടെൻഡർ നടപടി പൂർത്തിയായിട്ടും, ബൃഹദ് പദ്ധതിയായതിനാൽ ധനവകുപ്പിന്‍റെ അനുമതി കിട്ടിയാലേ നിർമാണം ആരംഭിക്കാനാകൂവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. ഇക്കാര്യത്തിൽ റവന്യൂ മന്ത്രിക്ക് നിവേദനം നൽകുമെന്നും വേണ്ടിവന്നാൽ സമരപരിപാടികൾ ആരംഭിക്കുമെന്നും പാലം സമരസമിതി പ്രവർത്തകർ പറഞ്ഞു. അഡ്വ. ഷാനവാസ് കാട്ടകത്ത്, കെ.കെ. സഹജൻ, പി.എ. സീതി, എൻ.എസ്. ഷിഹാബ്, ആർ.കെ. ഫൈസൽ, കെ.എം. മുഹമ്മദുണ്ണി എന്നിവർ പങ്കെടുത്തു. tcksangamam...........അഴീക്കോട്-മുനമ്പം പാലം സമരസമിതി പ്രവർത്തകർ നടത്തിയ പ്രതിജ്ഞാ സംഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story