Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകനാലിൽ...

കനാലിൽ നവജാതശിശുവിന്‍റെ മൃതദേഹം: സി.സി.ടി.വി ദൃശ്യങ്ങൾ തെളിവായി, മണിക്കൂറുകൾക്കുള്ളിൽ അറസ്​റ്റ്

text_fields
bookmark_border
arrest
cancel
camera_alt

പ്ര​തികളായ മേ​ഘ, മാ​നു​വ​ൽ, അ​മ​ൽ

തൃ​ശൂ​ർ: ന​വ​ജാ​ത ശി​ശു​വി​നെ കൊ​ന്ന്​ ക​നാ​ലി​ൽ ത​ള്ളി​യ പ്ര​തി​ക​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്​ പൊ​ലീ​സി​െൻറ പ​ഴു​ത​ട​ച്ച​തും ശാ​സ്​​ത്രീ​യ​വു​മാ​യ അ​ന്വേ​ഷ​ണം. ക​നാ​ൽ പ​രി​സ​ര​ത്ത്​ നി​ന്ന്​ ശേ​ഖ​രി​ച്ച സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളാ​ണ്​ പ്ര​തി​ക​ളി​ലേ​ക്ക്​ എ​ത്താ​ൻ പൊ​ലീ​സി​നെ സ​ഹാ​യി​ച്ച​ത്. പ്ര​സ​വ​ശേ​ഷം മേ​ഘ കൈ​മാ​റി​യ കു​ഞ്ഞി​െൻറ മൃ​ത​ദേ​ഹം ന​ശി​പ്പി​ക്കാ​നാ​യി കാ​മു​ക​ൻ മാ​നു​വ​ലും സു​ഹൃ​ത്ത്​ അ​മ​ലും ഒ​​ട്ടേ​റെ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

മൃ​ത​ദേ​ഹം ക​ത്തി​ച്ചു ക​ള​യാം എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ഇ​രു​വ​രും മു​ണ്ടൂ​രി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ പോ​യി 150 രൂ​പ​യു​ടെ ഡീ​സ​ൽ വാ​ങ്ങി. എ​ന്നാ​ൽ അ​നു​യോ​ജ്യ സാ​ഹ​ച​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ടാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി. പേ​രാ​മം​ഗ​ലം പാ​ട​ത്തേ​ക്ക് പോ​യെ​ങ്കി​ലും ആ​ളു​ക​ൾ കൂ​ടി​നി​ന്നി​രു​ന്ന​തി​നാ​ൽ സാ​ധി​ച്ചി​ല്ല. അ​തി​നു​ശേ​ഷ​മാ​ണ് ഇ​രു​വ​രും ബൈ​ക്കി​ൽ പൂ​ങ്കു​ന്നം എം.​എ​ൽ.​എ റോ​ഡ് ക​നാ​ൽ പ​രി​സ​ര​ത്ത്​ എ​ത്തി​യ​ത്.

ബൈ​ക്ക് അ​വി​ടെ നി​ർ​ത്തി ക​നാ​ലി​െൻറ വ​ര​മ്പി​ലൂ​ടെ ന​ട​ന്ന് പ്ലാ​സ്റ്റി​ക് ക​വ​ർ തു​റ​ന്ന് മൃ​ത​ദേ​ഹം വെ​ള്ള​ത്തി​ൽ ഇ​റ​ക്കി വെ​ച്ച് വേ​ഗ​ത്തി​ൽ തി​രി​ച്ചു പോ​വു​യെ​ന്നാ​ണ്​ പ്ര​തി​ക​ളു​ടെ മൊ​ഴി. തൃ​ശൂ​ർ സി​റ്റി ഷാ​ഡോ പൊ​ലീ​സി‍െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ മു​ഴു​വ​ൻ പ​രി​ശോ​ധി​ച്ചി​രു​ന്നു. സം​ശ​യാ​സ്പ​ദ​മാ​യ ആ​ളു​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ, സ​യ​ൻ​റി​ഫി​ക് ഓ​ഫി​സ​ർ, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​രു​ടെ സേ​വ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.

തൃ​ശൂ​ർ ടൗ​ൺ വെ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ്രി​ൻ​സി​പ്പ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. ര​മി​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. ജ​യ​നാ​രാ​യ​ണ​ൻ, ഷാ​ഡോ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ.​ജി. സു​വൃ​ത​കു​മാ​ർ, പി.​എം. റാ​ഫി, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി. ​രാ​ഗേ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ​ഴ​നി​സ്വാ​മി, ടി.​വി. ജീ​വ​ൻ, എം.​എ​സ്. ലി​ഗേ​ഷ്, വി​പി​ൻ​ദാ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ൾ.

പി​ടി​യി​ലാ​യ​ത്​ യു​വ​തി​യും കാ​മു​ക​നും സു​ഹൃ​ത്തും

പൂ​ങ്കു​ന്നം എം.​എ​ൽ.​എ റോ​ഡ് ക​നാ​ലി​ൽ ന​വ​ജാ​ത ശി​ശു​വി​െൻറ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​ത്​ യു​വ​തി​യും കാ​മു​ക​നും സു​ഹൃ​ത്തും. കു​ഞ്ഞി‍െൻറ മാ​താ​വ്​ തൃ​ശൂ​ർ വ​ര​ടി​യം മ​മ്പാ​ട്ട് വീ​ട്ടി​ൽ മേ​ഘ (22), വ​ര​ടി​യം ചി​റ്റാ​ട്ടു​ക​ര വീ​ട്ടി​ൽ മാ​നു​വ​ൽ (25), വ​ര​ടി​യം പാ​പ്പ​ന​ഗ​ർ കോ​ള​നി കു​ണ്ടു​കു​ളം വീ​ട്ടി​ൽ അ​മ​ൽ (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് പൂ​ങ്കു​ന്നം എം.​എ​ൽ.​എ റോ​ഡി​നു സ​മീ​പം വെ​ള്ളം ഒ​ഴു​കു​ന്ന ക​നാ​ലി​ൽ ന​വ​ജാ​ത​ശി​ശു​വി​െൻറ മൃ​ത​ദേ​ഹം സ​ഞ്ചി​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​റ​സ്റ്റി​ലാ​യ മേ​ഘ എം.​കോം ബി​രു​ദ​ധാ​രി​യും തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രി​യു​മാ​ണ്. മാ​നു​വ​ൽ പെ​യി​ൻ​റി​ങ്​ തൊ​ഴി​ലാ​ളി​യാ​ണ്. അ​യ​ൽ​വാ​സി​ക​ളാ​യ മാ​നു​വ​ലും മേ​ഘ​യും ര​ണ്ടു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ മേ​ഘ ഗ​ർ​ഭി​ണി​യാ​യി. ഇ​ത് വീ​ട്ടു​കാ​ർ അ​റി​യാ​തെ മ​റ​ച്ചു​വെ​ച്ചു. വീ​ടി​െൻറ മു​ക​ളി​ല​ത്തെ മു​റി​യി​ൽ ഒ​റ്റ​ക്കാ​യി​രു​ന്നു മേ​ഘ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി കി​ട​പ്പു​മു​റി​യി​ൽ വെ​ച്ച് മേ​ഘ പ്ര​സ​വി​ച്ച കാ​ര്യം വീ​ട്ടു​കാ​ർ അ​റി​ഞ്ഞി​രു​ന്നി​ല്ല.

പ്ര​സ​വി​ച്ച ഉ​ട​ൻ മു​റി​യി​ൽ ക​രു​തി​വെ​ച്ച വെ​ള്ളം നി​റ​ച്ച ബ​ക്ക​റ്റി​ലേ​ക്ക് കു​ട്ടി​യെ എ​ടു​ത്തി​ട്ടു എ​ന്നാ​ണ് മേ​ഘ​യു​ടെ മൊ​ഴി. പി​ന്നീ​ട് കു​ളി​ച്ച് വ​സ്ത്ര​ങ്ങ​ൾ മാ​റി, കു​ട്ടി​യെ പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ൽ പൊ​തി​ഞ്ഞ്​ സൂ​ക്ഷി​ച്ചു. പി​റ്റേ​ന്ന് രാ​വി​ലെ 11ന്​ ​മൃ​ത​ദേ​ഹ​മ​ട​ങ്ങി​യ ക​വ​ർ മാ​നു​വ​ലി​നെ ഏ​ൽ​പ്പി​ച്ചു. മാ​നു​വ​ലും സു​ഹൃ​ത്ത്​ അ​മ​ലും ചേ​ർ​ന്നാ​ണ്​ മൃ​ത​ദേ​ഹ​മ​ട​ങ്ങി​യ സ​ഞ്ചി ക​നാ​ലി​ൽ ഉ​പേ​ക്ഷി​ച്ച​ത്.

തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ആ​ർ. ആ​ദി​ത്യ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ തൃ​ശൂ​ർ അ​സി. ക​മീ​ഷ​ണ​ർ വി.​കെ. രാ​ജു, സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​സി. ക​മീ​ഷ​ണ​ർ എം.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ശി​ശു​വി‍െൻറ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ന​ട​ത്തി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന്​ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Newborn body found in canal: CCTV footage shows evidence of arrest within hours
Next Story