Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവജാത ശിശുവിൻെറ കൊല: പ്രതികളുമായി തെളിവെടുത്തു

text_fields
bookmark_border
നവജാത ശിശുവിൻെറ കൊല: പ്രതികളുമായി തെളിവെടുത്തു
cancel

തൃശൂർ: പൂങ്കുന്നത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തി തോട്ടില്‍ ഉപേക്ഷിച്ച കേസിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ്​ നടത്തി. കുഞ്ഞി‍െൻറ മാതാവ്​ മേഘ, കാമുകന്‍ മാനുവല്‍ എന്നിവരുടെ വീടുകളിലും മൃതദേഹം ഉപേക്ഷിച്ച തോടി‍െൻറ പരിസരത്തുമായിരുന്നു തെളിവെടുപ്പ്. വരടിയത്തെ മേഘയുടെ വീട്ടിലാണ് യുവതിയുമായി ആദ്യം പൊലീസ് എത്തിയത്. മേഘയെ കാണാൻ വഴിയോരത്തും വീടിനു ചുറ്റും നാട്ടുകാർ ഒരുമിച്ചുകൂടിയിരുന്നു. ഒരു കൈ കൊണ്ട് മുഖം പകുതി മറച്ച് നാട്ടുകാർക്ക് മുഖം നൽകാതെയും ആരെയും കൂസാതെയുമാണ്​ മേഘ നടന്നുനീങ്ങിയത്. കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ രീതി മേഘ അന്വേഷണ സംഘത്തോട്​ വിശദീകരിച്ചു. കുഞ്ഞിനെ സൂക്ഷിച്ച ബാഗ് കഴുകി വൃത്തിയാക്കി ഉണക്കാനിട്ടത്​ പൊലീസിന് കാണിച്ച് കൊടുത്തു.

ഡി.എൻ.എ പരിശോധനക്കായി മേഘയുടെയും സാമ്പിളെടുത്തു. കുഞ്ഞി‍െൻറ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Newborn baby murder: Evidence taken with defendants
Next Story