നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്: മാതാവിന് അഞ്ച് വര്‍ഷം കഠിനതടവ്
text_fieldsതൃശൂർ: നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ മാതാവിന് അഞ്ച് വർഷം കഠിന തടവ്. ഛത്തിസ്ഗഢ് സ്വദേശിനി ജയന്തി ലക്ഡയെ ആണ് തൃശൂർ ഒന്നാം അഡീഷനല്‍ ജില്ല ജഡ്ജി പി.എന്‍. വിനോദ് ശിക്ഷിച്ചത്.
2017 െസപ്റ്റംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.തൃശൂർ ജില്ലയിലെ ഒരു കോണ്‍വെൻറില്‍ അടുക്കള ജോലിക്കാരിയായിരുന്നു പ്രതി. പ്രസവിച്ച വിവരം ആരും അറിയാതിരിക്കാന്‍ കുഞ്ഞിനെ കുളിമുറിയിലെ ബക്കറ്റിലിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 25 സാക്ഷികളെ വിസ്തരിക്കുകയും, ഡി.എന്‍.എ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ 27 രേഖകളും തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു.
പ്രതിയും പ്രധാന സാക്ഷികളും മലയാളികളല്ലാത്തതിനാല് പരിഭാഷകനെ ഹാജരാക്കിയാണ് സാക്ഷിവിസ്താരം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ബി. സുനില്‍കുമാര്‍, സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജി മധു എന്നിവര്‍ ഹാജരായി.

