Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ നഗരത്തിൽ പരീക്ഷണ...

തൃശൂർ നഗരത്തിൽ പരീക്ഷണ ഗതാഗത പരിഷ്കാരം പ്രാബല്യത്തിൽ

text_fields
bookmark_border
തൃശൂർ നഗരത്തിൽ പരീക്ഷണ ഗതാഗത പരിഷ്കാരം പ്രാബല്യത്തിൽ
cancel

തൃ​ശൂ​ര്‍: പു​തി​യ പ​ട്ടാ​ളം റോ​ഡി​ലും ജ​യ ബേ​ക്ക​റി ജ​ങ്ഷ​നി​ലും പോ​സ്​​റ്റ്​ ഓ​ഫി​സ് റോ​ഡി​ലും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം നി​ല​വി​ല്‍വ​ന്നു. നി​ല​വി​ല്‍ റൗ​ണ്ട് (വ​ട​ക്ക്) ഭാ​ഗ​ത്തു​നി​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ എം.​ഒ റോ​ഡി​ലൂ​ടെ ജ​യ ബേ​ക്ക​റി ജ​ങ്ഷ​ന്‍ വ​ഴി ശ​ക്ത​ന്‍ സ്​​റ്റാ​ന്‍ഡ് ഭാ​ഗ​ത്തേ​ക്കാ​ണ് പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഈ ​റൂ​ട്ടി​ല്‍ ര​ണ്ടു​ഭാ​ഗ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന വി​ധ​ത്തി​ല്‍ റൗ​ണ്ട് (വ​ട​ക്ക്) ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഇ​ട​തു​വ​ശം (കി​ഴ​ക്ക്) ചേ​ര്‍ന്ന് ശ​ക്ത​ന്‍ സ്​​റ്റാ​ന്‍ഡി​ലേ​ക്ക് പോ​വു​ക​യും ശ​ക്ത​ന്‍ സ്​​റ്റാ​ന്‍ഡ് ഭാ​ഗ​ത്തു​നി​ന്നു​വ​രു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ ഇ​ട​തു​വ​ശം (പ​ടി​ഞ്ഞാ​റ്) ചേ​ര്‍ന്ന് എം.​ഒ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യു​ന്ന വി​ധ​ത്തി​ലാ​ണ് പു​തി​യ പ​രി​ഷ്കാ​രം.

പോ​സ്​​റ്റ്​ ഓ​ഫി​സ് റോ​ഡി​ല്‍നി​ന്ന് ജ​യ ബേ​ക്ക​റി ജ​ങ്ഷ​നി​ലൂ​ടെ ഹൈ​റോ​ഡി​ലേ​ക്കും ഹൈ​റോ​ഡി​ല്‍നി​ന്ന് പോ​സ്​​റ്റ്​ ഓ​ഫി​സ് റോ​ഡി​ലേ​ക്കും മെ​യി​ന്‍ റോ​ഡി​ലൂ​ടെ ക്രോ​സി​ങ് അ​നു​വ​ദി​ക്കി​ല്ല.

പോ​സ്​​റ്റ്​ ഓ​ഫി​സ് റോ​ഡി​ല്‍നി​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് എം.​ഒ റോ​ഡി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച പ്ര​വേ​ശ​ന​മ​നു​വ​ദി​ച്ചി​രു​ന്നു. ശ​ക്ത​ന്‍ സ്​​റ്റാ​ന്‍ഡ് ഭാ​ഗ​ത്തു​നി​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് പോ​സ്​​റ്റ്​ ഓ​ഫി​സ് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാം.

ആ​ദ്യ ദി​ന​ത്തി​ൽ പ​ല​ർക്കും പ​രി​ഷ്കാ​ര​മ​റി​യാ​ത്ത​തി​െൻറ പ്ര​യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ശ​രി​യാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trafficThrissur Newsarrangement
News Summary - new traffic arrangement in Thrissur city
Next Story