സഹകരണ സ്പിന്നിങ് മില്ലിന് പുതുജീവൻ; ആഹ്ലാദനിറവിൽ തൊഴിലാളികൾ
text_fieldsതൃശൂർ സഹകരണ സ്പിന്നിങ് മിൽ പ്രവർത്തനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു
വടക്കാഞ്ചേരി: ദീർഘകാലമായി ലേ ഓഫിലായിരുന്ന വിരുപ്പാക്കയിലെ തൃശൂർ സഹകരണ സ്പിന്നിങ് മില്ലിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിന്റെ സന്തോഷത്തിലാണ് തൊഴിലാളികളും ഉദ്യോഗസ്ഥരും. മില്ലിന്റെ നവീകരണ പൂർത്തീകരണത്തിന്റെയും പുന:പ്രവർത്തനത്തിന്റെയും ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ്, ബി.പി.ടി എക്സി. ചെയർമാൻ കെ. അജിത്കുമാർ എന്നിവർ മുഖ്യാതിഥികളായി.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.വി നഫീസ, തെക്കുംകര പഞ്ചായത്ത് പ്രസിഡൻറ് ശാന്ത ഉണ്ണികൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി. വി സുനിൽകുമാർ, വൈസ് പ്രസിഡൻറ് ഇ. എൻ ശശി, പി.കെ മുകുന്ദൻ, തൃശൂർ സഹകരണ സ്പിന്നിങ് മിൽ ഡയറക്ടർ എൻ.കെ പ്രമോദ് കുമാർ, വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കെ. സാബു ആൻറണി, തൃശൂർ സഹകരണ സ്പിന്നിങ് മിൽസ് ചെയർമാൻ ഡോ. കെ. എസ് കൃപകുമാർ, സ്പിന്നിങ് മിൽ ലിമിറ്റഡ് ആൻഡ് ടെക്സ്ഫെഡ് മാനേജിങ് ഡയറക്ടർ എബി തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

