Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

യു​വ​പ്ര​തി​ഭ​ക​ള്‍ക്കാ​യി ന​വ്യം യൗ​വ​ന​ത്തി​ന്‍ ക​ലൈ​യാ​ട്ടം

text_fields
bookmark_border
യു​വ​പ്ര​തി​ഭ​ക​ള്‍ക്കാ​യി ന​വ്യം യൗ​വ​ന​ത്തി​ന്‍ ക​ലൈ​യാ​ട്ടം
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ലാ​രം​ഗ​ത്ത് പ്ര​തി​ബ​ദ്ധ​ത​യു​ള്ള യു​വ​പ്ര​തി​ഭ​ക​ള്‍ക്കാ​യി ഡോ. ​കെ.​എ​ന്‍. പി​ഷാ​ര​ടി സ്മാ​ര​ക ക​ഥ​ക​ളി ക്ല​ബ് ന​വ്യം യൗ​വ​ന​ത്തി​ന്‍ ക​ലൈ​യാ​ട്ടം എ​ന്ന പേ​രി​ല്‍ വൈ​വി​ധ്യ​മാ​ര്‍ന്ന രം​ഗ​ക​ല​ക​ളു​ടെ ത്രി​ദി​ന അ​ര​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. ഉ​ണ്ണാ​യി​വാ​രി​യ​ര്‍ സ്മാ​ര​ക ക​ലാ​നി​ല​യം ഹാ​ളി​ല്‍ ന​ട​ന്ന ന​വ്യം ഇ​ന്ത്യ​ന്‍ റി​സ​ര്‍വ് ബ​റ്റാ​ലി​യ​ന്‍ മേ​ധാ​വി ഐ​ശ്വ​ര്യ ഡോ​ങ്റേ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ​മ​ണ്ഡ​ലം അ​ക്ഷ​ര, ഡോ. ​ക​ണ്ണ​ന്‍ പ​ര​മേ​ശ്വ​ര​ന്‍, കാ​ര്‍ത്ത്യാ​യ​നി ക​ന​ക്, ഉ​ഷാ ന​ങ്ങ്യാ​ര്‍, ഷ​ര്‍മി​ള ശി​വ​കു​മാ​ര്‍, അ​ശ്വ​തി ശ്രീ​കാ​ന്ത്, മൂ​ര്‍ക്ക​നാ​ട് ദി​നേ​ശ് വാ​രി​യ​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.

അ​മ്മ​ന്നൂ​ര്‍ ര​ജ​നീ​ഷ് ചാ​ക്യാ​ര്‍, ഡോ. ​ജ​യ​ന്തി ദേ​വ​രാ​ജ്, ഡോ. ​അ​പ​ര്‍ണാ ന​ങ്ങ്യാ​ര്‍, ശ്രീ​വി​ദ്യാ വ​ര്‍മ, മീ​രാ​ന​ങ്ങ്യാ​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ പ​രി​പാ​ടി​ക​ളി​ലാ​യി പ​ങ്കെ​ടു​ത്തു. ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ല്‍ നൃ​ത്ത​ക​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളും, ക​ലാ​സ​പ​ര്യ​യി​ല്‍ പ്ര​യോ​ക്താ​ക്ക​ള്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന സെ​മി​നാ​റി​ന് ശ്രീ​ല​ക്ഷ്മി ഗോ​വ​ര്‍ധ​ന​ന്‍, ഷി​ജി​ത്ത് ന​മ്പ്യാ​ര്‍, ഡോ. ​നീ​നാ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി. മാ​ള​വി​കാ മേ​നോ​ന്റെ മോ​ഹി​നി​യാ​ട്ടം, ക​ലാ​മ​ണ്ഡ​ലം പൂ​ജാ ര​തീ​ഷി​ന്റെ കു​ച്ചി​പ്പു​ടി, ഭ​ര​ത് നാ​രാ​യ​ണ​ന്റെ ക​ര്‍ണാ​ട​ക​സം​ഗീ​ത​ക്ക​ച്ചേ​രി, അ​ഞ്ജു അ​ര​വി​ന്ദി​ന്റെ ഭ​ര​ത​നാ​ട്യം, ശ്രീ​ഹ​രി പ​നാ​വൂ​രും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച താ​യ​മ്പ​ക എ​ന്നി​വ​യും ന​വ്യ​ത്തെ ന​വ്യാ​നു​ഭ​വ​മാ​ക്കി. മു​തി​ര്‍ന്ന ക​ലാ​കാ​ര​ന്മാ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ക​ഥ​ക​ളി ആ​ചാ​ര്യ​ന്‍ സ​ദ​നം കൃ​ഷ്ണ​ന്‍കു​ട്ടി, കൂ​ടി​യാ​ട്ടം കു​ല​പ​തി വേ​ണു​ജി എ​ന്നി​വ​ര്‍ പു​തി​യ ക​ലാ​കാ​ര​ന്മാ​രു​മാ​യി സം​വ​ദി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന കൂ​ടി​യാ​ട്ടം പു​റ​പ്പാ​ടി​ല്‍ ശ്രീ​ഹ​രി ചാ​ക്യാ​ര്‍ ശ​ങ്കു​ക​ര്‍ണ​നാ​യി വേ​ഷ​മി​ട്ടു. രാ​വ​ണോ​ദ്ഭ​വം ക​ഥ​ക​ളി​യി​ല്‍ ക​ലാ​മ​ണ്ഡ​ലം ആ​ദി​ത്യ​ന്‍ രാ​വ​ണ​നാ​യും ക​ലാ​മ​ണ്ഡ​ലം സാ​യ് കാ​ര്‍ത്തി​ക് കും​ഭ​ക​ര്‍ണ​നാ​യും ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​ദാ​സ് വി​ഭീ​ഷ​ണ​നാ​യും വേ​ഷ​മി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsNavyam Yauvanathin Kalaiyattam
News Summary - Navyam Youth Festival for Young Talents-Navyam Yauvanathin Kalaiyattam
Next Story