ദേശീയപാത വികസനം: ഇഴഞ്ഞിഴഞ്ഞ് ഭൂമിയുടെ രേഖ പരിശോധന
text_fieldsതൃശൂർ: ജനം ബഹിഷ്കരണം തുടരുന്നതിനിടെ കുറ്റിപ്പുറം^ഇടപ്പള്ളി ദേശീയപാത 66 (17) വികസനത്തിനായി ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ രേഖപരിശോധന എങ്ങുമെത്തിയില്ല. കഴിഞ്ഞ മാസം 11ന് തുടങ്ങിയ പരിശോധനക്ക് ഇതുവരെ ഹാജരായത് 855 പേർ മാത്രം. കോവിഡിനപ്പുറം ജനത്തിെൻറ എതിർപ്പാണ് പരിശോധന ഇഴയാൻ കാരണമെന്ന് അധികൃതർ വിശദീകരിച്ചു.
ആദ്യദിനമായ 11ന് 200 പേരിൽ പരിശോധനക്ക് എത്തിയത് അഞ്ചുപേർ മാത്രമായിരുന്നു. തുടർദിവസങ്ങളിലും സ്ഥിതി മറിച്ചല്ല. എന്നാൽ, െകാടുങ്ങല്ലൂർ ടൗൺഹാളിൽ നടക്കുന്ന രേഖപരിശോധനക്ക് എത്താതെ കൊടുങ്ങല്ലൂരിലെ എൻ.എച്ച് എൽ.എ ഒാഫിസിലും ആളുകൾ എത്തുന്നുണ്ട്. വരുംദിവസങ്ങളിൽ കൊടുങ്ങല്ലൂർ താലൂക്കിലെ നഗരസഭ പ്രദേശങ്ങളിലെയും ലോകമലേശ്വരം വില്ലേജിലെയും ആളുകളുടെ ഹിയറിങ് നടക്കും.
കുറ്റിപ്പുറം^ഇടപ്പള്ളി ദേശീയപാത 66 (17) വികസനത്തിനായി ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ രേഖപരിശോധന പാതയോരവാസികൾ ബഹിഷ്കരിച്ചു. ആദ്യഘട്ടത്തിൽ മൂന്ന് എ വിജ്ഞാപനമിറക്കിയ 54 ഹെക്ടർ ഭൂമിയിലെ 3500ൽ അധികം ആളുകളാണ് തങ്ങളുടെ രേഖകളുമായി പരിശോധന നടത്തേണ്ടത്. ഓരോ വില്ലേജിലെയും ഏകദേശം നൂറോളം സ്ഥലം ഉടമകൾവീതം എന്നനിലയിൽ കണക്കുകൂട്ടി പ്രതിദിനം ഇരുനൂറോളം പേരെ അധികൃതർ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, ഇത് ജനം ബഹിഷ്കരിക്കുകയായിരുന്നു. അതിനിടെ ഇൗമാസം 30ന് രേഖപരിശോധനക്ക് നൽകിയ സമയം അവസാനിക്കും. കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനം അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടില്ല. കോവിഡും കാലവർഷവും ഉൾപ്പെടെ ദുരിതപൂർണ സാഹചര്യവുമാണ് ജനം കൂടുതൽ സമയം ആവശ്യപ്പെടാൻ കാരണം. പുനരധിവാസകാര്യത്തിൽ അധികാരികൾ ഒന്നും വ്യക്തമാക്കാത്തത് ഉൾപ്പെടെ കാര്യങ്ങൾ മുൻനിർത്തി പ്രതിഷേധം നിലനിൽക്കുന്നതാണ് ബഹിഷ്കരണ കാരണം.
ഭൂമിയുടെ ആധാരങ്ങൾ അധികവും മുതിർന്ന പൗരന്മാരുടെ പേരിലാണുള്ളത്. കോവിഡ് സമ്പർക്കം പിടിമുറുക്കുേമ്പാൾ മുതിർന്നപൗരന്മാർ പുറത്തിറങ്ങരുതെന്നാണ് സർക്കാർനയം. ഇതിനിടിയിൽ സർക്കാർതന്നെ ഇത്തരം കാര്യങ്ങൾക്കായി ജനത്തെ പുറത്തിറക്കുന്നത് രോഗവ്യാപനത്തിന് കാരണമാവുമെന്നാണ് പാതയോരവാസികളുടെ നിലപാട്. ആഗസ്റ്റ് 30നകം ഭൂമി ഏറ്റെടുത്ത് എൻ.എച്ച്.എക്ക് നൽകണമെന്ന് നേരത്തെ സർക്കാർ ആവശ്യപ്പെട്ടിരുന്നു. അത് സാധ്യമല്ലെന്ന് ഉദ്യോഗസ്ഥർതന്നെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

