മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത
text_fieldsവേലൂര്‍: കുറുമാലിലെ വീട്ടിൽ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കൊലപാതകമാണോ എന്നാണ് സംശയം. കുറുമാൽ മിച്ചഭൂമിയിലെ കുരിശുങ്കല്‍ ഡെന്നിയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസത്തിലധികം പഴക്കം ഉള്ളതിനാല്‍ ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
വീട്ടുടമ ഡെന്നി ഈ വീട്ടില്‍ തനിച്ചായിരുന്നു താമസം. അദ്ദേഹത്തിേൻറതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്േമാർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകരണം വ്യക്തമാകൂ. വീടിെൻറ വാതില്‍ ചാരിയിട്ട നിലയിലായിരുന്നു. വീടിന് പിറക് വശത്തുനിന്ന് രക്തം പുരണ്ടതെന്ന് കരുതുന്ന വടിക്കഷണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
എരുമപ്പെട്ടി ഇന്‍സ്പെക്ടര്‍ കെ.കെ. ഭൂപേഷ്, എസ്.ഐ കെ. അബ്ദുൽ ഹക്കീം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

