തമിഴ്നാട് സ്വദേശി വീടിനുള്ളിൽ മരിച്ച സംഭവത്തിൽ ദുരൂഹത
text_fieldsആദിത്യൻ
അരിമ്പൂർ: തമിഴ്നാട് സ്വദേശിയായ യുവാവിനെ അരിമ്പൂരിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയേറിയതോടെ അന്തിക്കാട് പൊലീസ് അന്വേഷണം ഊർജിതമാക്കി. എൻ.ഐ.ഡി റോഡിൽ ഓളംതല്ലിപാറയക്ക് സമീപം താമസിക്കുന്ന തമിഴ്നാട് കടലൂർ കാട്ടുമന്ന കോവിൽ കാട്ടുമന്നാർകുടി അറുമുഖത്തിന്റെ മകൻ ആദിത്യനെയാണ് (41) മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. ആദിത്യൻ തനിച്ചാണ് താമസിച്ചിരുന്നത്. ഞായറാഴ്ച വീട്ടിൽനിന്നും ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തിയിരുന്നു.
പോസ്റ്റ്മോർട്ടത്തിൽ നെഞ്ചിൽ കാണപ്പെട്ട ചോരക്കറയാണ് ദുരൂഹതക്ക് കാരണം. മരണ വിവരം അറിയിച്ചതോടെ ആദിത്യന്റെ ബന്ധുക്കൾ സ്ഥലത്ത് എത്തിയിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്.