സിസ്റ്റർ ലിസ്മിയുടെ കാമറയിൽ 'എന്റെ പൂരം'
text_fields‘എന്റെ പൂരം’ ആൽബം ചിത്രീകരണത്തിൽ സിസ്റ്റർ ലിസ്മി
തൃശൂർ: ജാതിഭേദ വ്യത്യാസങ്ങളില്ലാത്ത പൂരത്തിന്റെ സന്ദേശവുമായി 'എന്റെ പൂരം' തൃശൂർ പൂരം മ്യൂസിക് വിഡിയോ പുറത്തിറങ്ങി. തേക്കിൻകാട് മൈതാനത്ത് തന്നെയാണ് വിഡിയോയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
ആൽബത്തിന് കാമറ ചലിപ്പിക്കുന്നത് സിസ്റ്റർ ലിസ്മിയാണ്. അതിഥി വേഷത്തിൽ നടൻ ജയരാജ് വാര്യരും ഉണ്ട്. കെ.പി.സി.സി സെക്രട്ടറിയും അഭിഭാഷകനുമായ ഷാജി കോടങ്കണ്ടത്തിന്റേതാണ് വരികൾ. ഷാനു കാക്കൂർ ആണ് സംവിധാനം. ഷർദിൻ ആണ് സംഗീതം നൽകിയത്. തേക്കിൻകാട് മൈതാനത്ത് നടന്ന ചടങ്ങിൽ കലക്ടർ ഹരിത വി. കുമാർ ആൽബം പ്രകാശനം ചെയ്തു.
പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ. സതീഷ് മേനോൻ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി. വിജയൻ, സി. ലിസ്മ, ഷാനു കോക്കൂർ, കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, എ. പ്രസാദ്, പോൾ വലിയ വീട്ടിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

