മുസിരിസ് പൈതൃക പദ്ധതിയിൽ പഞ്ചായത്തുകളെ കോർത്തിണക്കി ഉത്തരവാദിത്ത ടൂറിസം
text_fieldsമുസിരിസ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഉത്തരവാദിത്ത ടൂറിസം യോഗം
വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നു. പദ്ധതി പ്രദേശത്തെ പഞ്ചായത്തുകളും സമീപ പഞ്ചായത്തുകളും ഉത്തരവാദിത്ത ടൂറിസത്തിൽ ഉൾപ്പെടുത്തി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതോടനുബന്ധിച്ച യോഗം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൻ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു. മുസിരിസ് പദ്ധതി മാനേജിങ് ഡയറക്ടർ ഡോ. കെ. മനോജ് കുമാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തൃശൂർ, എറണാകുളം ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി 21 പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ ടൂർ ഓപറേറ്റർമാരെ പങ്കെടുപ്പിച്ച് പൈതൃക പദ്ധതിയുടെ നവ ടൂറിസം സാധ്യതകൾ, ടൂറിസം ഓപറേറ്റർമാരുമായുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയും നടത്തി. മുസിരിസ് ഹെറിറ്റേജ് പാസ്പോർട്ടിന്റെ ആദ്യ പൊതുവിൽപന എം.എൽ.എ നിർവഹിച്ചു. ക്രാങ്കന്നൂർ ഹിസ്റ്ററി ചാട്ടു റിസോർട്ട് ഉടമ രേഷ്മി പൊതുവാൾ ഏറ്റുവാങ്ങി.
മുസിരിസ് പദ്ധതി മ്യൂസിയങ്ങളിൽ ഓൺ ദി ജോബ് ട്രെയിനിങ് പൂർത്തീകരിച്ച കെ.കെ.ടി.എം ഗവ. കോളജിലെ 28 ട്രാവൽ ആൻഡ് ടൂറിസം വിദ്യാർഥികൾക്ക് സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു. ജോലിക്കിടെ വിവിധ തലങ്ങളിൽ സാമൂഹിക പ്രതിബദ്ധത തെളിയിച്ചവർക്ക് ഉപഹാരങ്ങൾ നൽകി. ഫിനാൻസ് ഓഫിസർ ജോസ് പേട്ട, മാനേജർമാരായ കെ.വി. ബാബുരാജ്, ഇബ്രാഹിം സബിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

