ചാലക്കുളത്ത് കല്ലുമ്മക്കായ വിളവെടുത്തു
text_fieldsചാലക്കുളത്തെ കല്ലുമ്മക്കായ വിളവെടുപ്പ് നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭ 28-ാം വാർസ് ചാലക്കുളത്ത് കല്ലുമ്മക്കായ കൃഷി വിളവെടുത്തു. കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണസ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) സാങ്കേതിക സഹായത്തോടെ കേന്ദ്ര സർക്കാരിന്റെ എസ്.സി.എസ്.പി പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വിഭാഗങ്ങൾക്കായി നൂറ് ശതമാനം സബ്സിഡിയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപന സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, നഗരസഭ പ്രതിപക്ഷനേതാവ് ടി.എസ്. സജീവന് നൽകി നിർവഹിച്ചു. വാർഡ് കൗൺസിലർ ശശികല ജയരാജ് അധ്യക്ഷത വഹിച്ചു. ഡോ. രമ മധു, ഡോ. ആർ. വിദ്യ, നഗരസഭ കൗൺസിലർമാരായ രശ്മി ബാബു, സിജിത്ത് കെ.എസ്. ശിവറാം എന്നിവർ സംസാരിച്ചു. ടെക്നിനിക്കൽ ഓഫിസർ പി.എസ്. അലോഷ്യസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

