Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വധശ്രമക്കേസ് പ്രതി പിടിയിൽ
text_fieldsbookmark_border
ചാലക്കുടി: കൊമ്പൊടിഞ്ഞാമാക്കലിൽ യുവാവിനെ ഇരുമ്പുവടികൊണ്ടും മറ്റും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പിടികൂടി. ആളൂർ മാനാട്ടുകുന്ന് പേരിപറമ്പിൽ വീട്ടിൽ വേലായുധെൻറ മകൻ മുറി എന്നറിയപ്പെടുന്ന രതീഷാണ് (39) പിടിയിലായത്. നാലു മാസം മുമ്പ് ഒമ്പതാം തീയതി വൈകീട്ട് കൊമ്പൊടിഞ്ഞാമാക്കലിൽ റോഡരികിൽ നിൽക്കുകയായിരുന്ന പൊരുന്നംകുന്ന് സ്വദേശി ശ്രീകാന്തിനെയാണ് കാറിലെത്തിയ ഒരുസംഘം വീട്ടിൽ പോടാ എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയത്.
ഇവരുടെ ആജ്ഞ നിരസിച്ച യുവാവിനെ കാറിലെത്തിയ സംഘം ഭീകരമായി ആക്രമിക്കുകയായിരുന്നു.
ഇരുമ്പുവടികൊണ്ടും മറ്റുമുള്ള ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
Next Story

