മകനെയും മരുമകളെയും പേരക്കുട്ടിയെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തി
text_fieldsrepresentational image
തൃശൂർ: തൃശൂർ ചിറക്കേക്കോട് മകനെയും മരുമകളെയും പേരക്കുട്ടിയെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32), മകൻ ടെണ്ടുൽക്കർ (12) എന്നിവർക്കാണ് പൊള്ളലേറ്റത്. ജോജിയുടെ പിതാവ് ജോൺസൻ ആണ് തീ കൊളുത്തിയത്. തീ കൊളുത്തിയ ശേഷം ജോൺസൺ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. പൊള്ളലേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബവഴക്കിനെത്തുടർന്നാണ് ആക്രമണം നടന്നതെന്നാണ് സൂചന. സെക്യൂരിറ്റി ജീവനക്കാരനായ ജോൺസണും ഭാര്യയും ലോറി ഡ്രൈവറായ മകൻ ജോജിയും കുടുംബവുമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ അർധരാത്രി ഭാര്യയെ മുറിയിൽ പൂട്ടിയിട്ട ശേഷം പ്രതി ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ അയൽക്കാരാണ് മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ജോൺസണെ വിഷം കഴിച്ചനിലയിൽ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

