കൊലപാതകശ്രമം: പ്രതി അറസ്റ്റിൽ
text_fieldsദിനേഷ്
തൃശൂർ: വെള്ളാനിക്കരയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മാടക്കത്തറ വടക്കൂട്ട് വീട്ടിൽ ദിനേഷാണ് (കുട്ടൻ-26) മണ്ണുത്തി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 18ന് ആണ്ടുണ്ണി ദേവർ അമ്പലത്തിന് സമീപമാണ് ഷിബു എന്നയാളെ ആക്രമിച്ചത്.
രണ്ട് മാസത്തോളമായി ഒളിവിലായിരുന്നു. ഇയാൾക്കെതിരെ മണ്ണുത്തി, ചേർപ്പ്, കാസർഗോഡ് ബേക്കൽ പൊലീസ് സ്റ്റേഷനുകളിൽ സമാന കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. മണ്ണുത്തി എസ്.എച്ച്.ഒ എസ്.ഷുക്കൂർ, സബ്ബ് ഇൻസ്പെക്ടർ കെ.എസ്. ജയൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അമൽ, സി.പി.ഒമാരായ നിരാജ്മോൻ, പി.പി. അജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

