വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടർന്ന് കൊലപാതകം: പ്രതി കുറ്റക്കാരൻ
text_fieldsപ്രതി നിതീഷ് കോടതി വളപ്പിൽ, കൊല്ലപ്പെട്ട നീതു
തൃശൂർ: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടർന്ന് എൻജിനീയറിങ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് തൃശൂര്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ചിയ്യാരം വത്സാലയത്തില്‍ കൃഷ്ണരാജിെൻറ മകള്‍ നീതു (21) കൊല്ലപ്പെട്ട കേസിലാണ് വടക്കേക്കാട് കല്ലൂര്‍കാട്ടയില്‍ വീട്ടില്‍ നിധീഷ് (27) കുറ്റക്കാരനാണെന്ന് ജഡ്ജി ഡി. അജിത്കുമാർ വിധിച്ചത്. ശിക്ഷ 23ന് പ്രഖ്യാപിക്കും.
2019 ഏപ്രില്‍ നാലിന് രാവിലെയായിരുന്നു സംഭവം. നീതുവിെൻറ അമ്മ നേരേത്ത മരിച്ചതാണ്. അച്ഛൻ മറ്റൊരു വിവാഹം കഴിച്ച് മാറിതാമസിക്കുകയാണ്. നീതു ചിയ്യാരത്തുള്ള അമ്മാവെൻറ വീട്ടില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. എറണാകുളം കാക്കനാട്ടെ ഐ.ടി കമ്പനി ജീവനക്കാരനായ നിധീഷ് കളമശ്ശേരിയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. രാവിലെ ബൈക്കില്‍ നീതുവിെൻറ വീടിെൻറ പിൻവാതിലിലൂടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി കഴുത്തിലും നെഞ്ചിലും വയറിലും കുത്തിപ്പരിക്കേൽപിക്കുകയും പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. നീതുവിെൻറ അമ്മാവന്മാരും അയല്‍വാസികളും ചേർന്ന് നിധീഷിനെ പിടികൂടി നെടുപുഴ പൊലീസിൽ ഏൽപിച്ചു.
നെടപുഴ സര്‍ക്കിള്‍ ഇൻസ്പെക്ടർ എ.വി. ബിജു രജിസ്റ്റർ ചെയ്ത കേസിെൻറ അന്വേഷണം സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമീഷണർ സി.ഡി. ശ്രീനിവാസനാണ് പൂര്‍ത്തിയാക്കിയത്. കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിച്ചിരുന്നു. കൃത്യം നടന്ന് ഒന്നര വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയായി. പ്രോസിക്യൂഷന് വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബുവാണ് ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

