മുഖം മിനുക്കി മുരളി തിയറ്റര്‍
text_fieldsനിർമാണം പുരോഗമിക്കുന്ന മുരളി തിയറ്ററിന്റെ ഗാലറി
തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഇറ്റ്ഫോക്കിന്റെ പ്രധാന വേദികളില്‍ ഒന്നായ ആക്ടര്‍ മുരളി തിയറ്ററിന്റെ പുനര്‍നിർമാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. പുനര്‍നിർമാണം പൂര്‍ത്തിയാകുന്നതോടെ നാടകങ്ങള്‍ കാണാനുള്ള കേരളത്തിലെ മികച്ച തിയറ്ററുകളില്‍ ഒന്നായി ഇത് മാറും. ഒരേസമയം 550 പേര്‍ക്ക് ഇരുന്ന് നാടകം കാണാനുള്ള സൗകര്യം ഉണ്ടാകും.
ഗാലറി മോഡലില്‍ ഒരുക്കിയതിനാല്‍ കൂടുതല്‍ പേര്‍ക്ക് നാടകം കാണാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. മറ്റ് വേദികളില്‍നിന്ന് വ്യത്യസ്തമായി സ്റ്റേജും വലുതാണ്.വലിയ രംഗസംവിധാനത്തോടെ ലോക നാടകങ്ങളുടെ രംഗ അവതരണങ്ങൾക്ക് ഉതകുംവിധമാണ് രൂപകൽപന.
ഇത്തവണ ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള സാംസണ്‍, ലെബനനില്‍നിന്നുള്ള ‘ടോള്‍ഡ് ബൈ മദര്‍’, ഫ്രാന്‍സില്‍ നിന്നുള്ള ‘ടെംപെസ്റ്റ് പ്രോജക്ട്’, കേരളത്തില്‍നിന്നുള്ള സോവിയറ്റ് സ്‌റ്റേഷന്‍ കടവ്, ഫ്രാന്‍സില്‍നിന്നുള്ള ‘കാഫ്ക’ എന്നീ നാടകങ്ങള്‍ ആക്ടര്‍ മുരളി തിയറ്ററില്‍ അരങ്ങേറും. പ്രശസ്ത രംഗ ശിൽപി ആര്‍ട്ടിസ്റ്റ് സുജാതനാണ് പുനര്‍നിർമാണ പ്രവര്‍ത്തനങ്ങള്‍ രൂപകൽപന ചെയ്തത്.
മെറ്റല്‍ വര്‍ക്ക് ചുമതല മേജോയാണ്. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളിയുടെ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അക്കാദമി സൂപ്രണ്ട് ഷാജി ജോസഫും കെയര്‍ടേക്കര്‍ കെ. മനോജനും നിർമാണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
പ്രതിദിനം എത്തുക 5000 പേർ
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഇറ്റ്ഫോക്കിന്റെ 13ാമത് എഡിഷന് കാണാന്‍ 5000ഓളം പേര് പ്രതിദിനം എത്തുമെന്നതാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിലെ ആദ്യ രണ്ട് ദിവസത്തെ പ്രവണതകള്‍ സൂചിപ്പിക്കുന്നത്. പ്രതിദിനം 2,100 പേര്‍ക്ക് നാടകം കാണാനുള്ള സൗകര്യമാണ് അക്കാദമി ഒരുക്കിയിരിക്കുന്നത്.
നാടകങ്ങള്‍ക്ക് പുറമേ, പൊതുജനങ്ങള്‍ക്കായി സംഗീത പരിപാടികളും പ്രഭാഷണങ്ങളും കൊളോക്ക്യങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പുറമെ ഭക്ഷ്യമേളയും പുസ്തകമേളയും ഇത്തവണത്തെ ഇറ്റ്ഫോക്കിന്റെ ആകര്‍ഷണീയതകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

