ക്രിക്കറ്റ് കളിച്ച് നഗരസഭയും തീര പൊലീസും
text_fieldsചാവക്കാട് നഗരസഭ ടീമും മുനക്കക്കടവ് തീര പൊലീസും തമ്മിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ വിജയികളായ പൊലീസ് ടീമിന് കുന്നംകുളം എ.സി.പി സി.ആർ. സന്തോഷ് ട്രോഫി നൽകുന്നു
ചാവക്കാട്: ചാവക്കാട് നഗരസഭയും തീര പൊലീസും ക്രിക്കറ്റിൽ ഏറ്റുമുട്ടി. തീര പൊലീസ് വിജയികളായി. ലഹരി മുക്ത തീരദേശം കാമ്പയിന്റെ ഭാഗമായാണ് കൗൺസിലർമാരും ജീവനക്കാരുമടങ്ങുന്ന ചാവക്കാട് നഗരസഭ ടീമും മുനക്കക്കടവ് തീര പൊലീസും പ്രദർശന ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്.
നഗരസഭയെ കൗൺസിലർ കെ.വി. ഷാനവാസും തീര പൊലീസിനെ പൊലീസിന്റെ സംസ്ഥാന താരം അവിനാശ് മാധവനും നയിച്ചു. നഗരസഭ ചെയർമാൻ ഷീജ പ്രശാന്ത് മത്സരം ഉദ്ഘാടനം ചെയ്തു. കുന്നംകുളം എ.സി.പി സി.ആർ. സന്തോഷ് സമ്മാനദാനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

