Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുണ്ടത്തിക്കോട്...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് ബോചെ 10 ലക്ഷം നൽകും

text_fields
bookmark_border
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് ബോചെ 10 ലക്ഷം നൽകും
cancel

തൃശൂര്‍: തൃശൂർ പൂരത്തോടനുബന്ധിച്ച് നടത്താനുദ്ദേശിച്ചിരുന്ന ‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’ വെബ് സിരീസിന്റെ ട്രെയിലര്‍ റിലീസിനായി നീക്കിവെച്ച 10 ലക്ഷം രൂപ മുണ്ടത്തിക്കോട് വെടിക്കെട്ട് ശാല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് ബോബി ചെമ്മണൂർ അറിയിച്ചു. റിലീസിങ്ങിനോടനുബന്ധിച്ച് നടത്താനിരുന്ന ആഘോഷങ്ങള്‍ ദുരന്തത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. തൃശൂര്‍ ബിനി ഹെറിറ്റേജില്‍ നടന്ന അനുശോചന ചടങ്ങില്‍ ബോചെ ധനസഹായം പ്രഖ്യാപിച്ചു. തിരുവമ്പാടി ദേവസ്വം ജോയന്റ് സെക്രട്ടറി പി. ശശിധരന്‍ സംബന്ധിച്ചു. വരുംദിവസങ്ങളില്‍ ദുരന്ത ബാധിതർക്ക് തുക കൈമാറും.

‘ബോചെ, ദ റിയല്‍ സൂപ്പര്‍ ഹീറോ’ വെബ് സിരീസിന്റെ ട്രെയിലര്‍ ബോചെയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളായ ‘ബോചെ’ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ‘ബോബി ചെമ്മണൂർ’ ഫേസ്ബുക്ക് പേജിലും ‘ബോചെ’ യൂട്യൂബ് ചാനലിലും റിലീസ് ചെയ്തു. വെബ് സിരീസിലൂടെ ലഭിക്കുന്ന പണം ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ബോബി ചെമ്മണൂർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsThrissur NewsMundathikkode Fire Accident
News Summary - Mundathikode fireworks tragedy; Boche will give Rs. 10 lakh to the families
Next Story