Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിജീവന പോരാട്ടത്തിൽ വഴിയോര കച്ചവടക്കാരനായി മുഹമ്മദാലി മുസ്​ലിയാർ

text_fields
bookmark_border
Muhammadali Musliyar
cancel
camera_alt

മുഹമ്മദാലി മുസ്​ലിയാർ ചെറുതുരുത്തി പുതുശ്ശേരിയിൽ വഴിയോരത്ത് കച്ചവടം ചെയ്യുന്നു

ദേശമംഗലം: കോവിഡിനെ തുടർന്ന്​ ജീവിതം വഴിമുട്ടിയ കറ്റുവട്ടൂർ കള്ളിവളപ്പിൽ മുഹമ്മദാലി മുസ്​ലിയാർ (47) എന്ന അലി ഉസ്താദ് അതിജീവന പോരാട്ടത്തിലാണ്​. പുതുശ്ശേരിയിൽ വഴിയോരത്ത് അത്തറും സെൻറും മോതിരക്കല്ലുകളും മാസ്ക്കും വിറ്റാണ് ജീവിതം മുന്നോട്ട്​ കൊണ്ടുപോകുന്നത്​​.

21ാം വയസ്സ്​ മുതൽ 26 വർഷമായി മദ്​റസ അധ്യാപകനാണ്​ ഇദ്ദേഹം. കോവിഡിനെ തുടർന്ന് തൊഴിൽ ഇല്ലാതായതോടെയാണ്​​ വഴിയോര വിൽപനയിലേക്ക്​ തിരിഞ്ഞത്​. ചില കൂട്ടുകാർ തുക നൽകി സഹായിച്ചു. വെള്ളിയാഴ്ച ദിവസങ്ങളിൽ മുസ്​ലിം പള്ളിക്ക് മുന്നിലും കച്ചവടം ചെയ്യുന്നുമുണ്ട്​. കോഴിക്കോട്, തിരൂർ, മമ്പുറം സ്ഥലങ്ങളിൽനിന്നാണ് അത്തറുകൾ കൊണ്ടുവരുന്നത്. 50 മുതൽ 100 രൂപ വരെയാണ് ഒരു ചെറിയ കുപ്പി അത്തറിന് ഈടാക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story