Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വർണക്കുട'യുടെ പേരിൽ ധൂർത്തെന്ന് എം.പി. വിൻസെന്‍റ്

text_fields
bookmark_border
വർണക്കുടയുടെ പേരിൽ ധൂർത്തെന്ന് എം.പി. വിൻസെന്‍റ്
cancel
camera_alt

കോ​ൺ​ഗ്ര​സ് പൊ​റ​ത്തി​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി തി​രു​വോ​ണ നാ​ളി​ൽ മാ​പ്രാ​ണ​ത്ത് ന​ട​ത്തി​യ

പ​ട്ടി​ണി​സ​മ​രം എം.​പി. വി​ൻ​സെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇരിങ്ങാലക്കുട: സമ്പാദ്യം മുഴുവൻ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചവർ തീരാദുരിതത്തിൽ കഴിയുമ്പോൾ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ഡോ. ആർ. ബിന്ദു കോടികൾ ചെലവഴിച്ച് 'വർണക്കുട' നടത്തുകയായിരുന്നെന്ന് മുൻ ഡി.സി.സി പ്രസിഡന്‍റ് എം.പി. വിൻസെന്‍റ്. തിരുവോണനാളിലും നിക്ഷേപകർക്ക് ചെറിയ തുകപോലും അനുവദിപ്പിക്കാൻ ശ്രമിക്കാതെ മന്ത്രി സ്വന്തം ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടിയെന്നും നിക്ഷേപകരെ സർക്കാർ വഞ്ചിച്ചതായും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി. വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നിക്ഷേപർക്ക് പണം എത്രയുംവേഗം തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി തിരുവോണ നാളിൽ മാപ്രാണത്ത് നടത്തിയ പട്ടിണിസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് ബൈജു കുറ്റിക്കാടൻ അധ‍്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ആന്‍റോ പെരുമ്പുള്ളി, സതീഷ് വിമലൻ, കെ.കെ. ശോഭനൻ എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MP said that it was wasteful in the name of 'Varnakuda'. Vincent
Next Story