Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡിന് കുറുകെ കാറിട്ട്...

റോഡിന് കുറുകെ കാറിട്ട് കാർ തടഞ്ഞു; ദേശീയപാതയില്‍ സിനിമയെ വെല്ലുന്ന രംഗങ്ങള്‍; ക്ലൈമാക്‌സ് മണ്ണുത്തി സ്റ്റേഷനില്‍

text_fields
bookmark_border
റോഡിന് കുറുകെ കാറിട്ട്  കാർ തടഞ്ഞു; ദേശീയപാതയില്‍ സിനിമയെ വെല്ലുന്ന രംഗങ്ങള്‍; ക്ലൈമാക്‌സ് മണ്ണുത്തി സ്റ്റേഷനില്‍
cancel

മ​ണ്ണു​ത്തി: ദേ​ശീ​യ​പാ​ത​യി​ലെ തോ​ട്ട​പ്പ​ടി മേ​ല്‍പാ​ല​ത്തി​ല്‍ സി​നി​മ ചി​ത്രീ​ക​ര​ണം​പോ​ലെ സാ​ഹ​സി​ക​ത നി​റ​ഞ്ഞ രം​ഗ​ങ്ങ​ള്‍ ക​ണ്ട് നാ​ട്ടു​കാ​ര്‍ ഞെ​ട്ടി. കാ​റി​ന്​ കു​റു​കെ മ​റ്റൊ​രു കാ​റി​ട്ട്​ യു​വ​തി​യെ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു അ​ത്. രം​ഗം കൂ​ടു​ത​ല്‍ വ​ഷ​ളാ​വാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ര്‍ കു​റു​കെ​യി​ട്ട വ​ണ്ടി ത​ട​ഞ്ഞ്​ എ​ല്ലാ​വ​രെ​യും മ​ണ്ണു​ത്തി പൊ​ലീ​സി​ന് കൈ​മാ​റി.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ക​യാ​യി​രു​ന്ന കാ​റി​നെ​യാ​ണ്​ മ​റ്റൊ​രു കാ​ര്‍ ത​ട​ഞ്ഞു​നി​ർ​ത്തി​യ​ത്. കാ​റി​ല്‍നി​ന്ന്​ ര​ണ്ടു​പേ​ര്‍ ഇ​റ​ങ്ങി ത​ട​ഞ്ഞു​നി​ർ​ത്തി​യ കാ​റി​ന്റെ വാ​തി​ൽ വ​ലി​ച്ചു തു​റ​ന്ന് യു​വ​തി​യെ ബ​ലം പ്ര​യോ​ഗി​ച്ച് ഇ​റ​ക്കി ഇ​വ​രു​ടെ കാ​റി​ല്‍ ക​യ​റ്റി. ഇ​തോ​ടെ യു​വ​തി​യു​ടെ പി​താ​വ്​ കാ​റി​ന്റെ ബോ​ണ​റ്റി​ല്‍ ക​യ​റി ഇ​രു​ന്നു. കാ​ര്‍ മു​ന്നോ​ട്ട് എ​ടു​ക്കു​മെ​ന്ന അ​വ​സ്ഥ​യി​ല്‍ കാ​റി​ന്റെ വൈ​പ്പ​റി​ല്‍ പി​ടി​ച്ച് താ​ഴെ വീ​ഴാ​തി​രി​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​ത്ര​യു​മാ​യ​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി എ​ല്ലാ​വ​രെ​യും ത​ട​ഞ്ഞു​നി​ർ​ത്തി കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കി. ശേ​ഷം പൊ​ലീ​സി​നെ അ​റി​യി​ച്ചു. മ​ണ്ണു​ത്തി സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച്​ എ​ല്ലാ​വ​രു​ടെ​യും മൊ​ഴി എ​ടു​ത്തു. പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ മ​ണ്ണൂ​ത്തി പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

വി​ശ​ദാം​ശം അ​ന്വേ​ഷി​ച്ച്​ വ​രി​ക​യാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​തി​ന​കം സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​വ​രും സം​ഭ​വം അ​റി​ഞ്ഞ് എ​ത്തി​യ ബ​ന്ധു​ക്ക​ളും ചേ​ര്‍ന്ന് വ​ലി​യ ഒ​രു ജ​ന​ക്കൂ​ട്ടം​ത​ന്നെ സ്റ്റേ​ഷ​ന്​ മു​ന്നി​ല്‍ ഉ​ണ്ടാ​യി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsattack
News Summary - Movie scenes on the National Highway; Climax at Mannuthi police station
Next Story