Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ് യാത്രക്കിടെ സീറ്റ് താഴേക്ക് തെറിച്ചുവീണ് അമ്മക്കും കുഞ്ഞിനും പരിക്ക്

text_fields
bookmark_border
ബസ് യാത്രക്കിടെ സീറ്റ് താഴേക്ക് തെറിച്ചുവീണ് അമ്മക്കും കുഞ്ഞിനും പരിക്ക്
cancel
camera_alt

ബ​സ് യാ​ത്ര​ക്കി​ടെ പ​രി​ക്കേ​റ്റ നി​ൽ​ജ​യും മ​ക​ളും

കാഞ്ഞാണി: ബസ് യാത്രക്കിടെ സീറ്റ് താഴേക്ക് തെറിച്ചുവീണ് അമ്മക്കും കുഞ്ഞിനും പരിക്ക്. മാങ്ങാട്ടുകര ചക്കാണ്ടൻ വീട്ടിൽ വിഷ്ണുബാബുവിന്റെ ഭാര്യ നിൽജ എസ്. കുമാർ (22), മകൾ ആദിരുദ്ര (ഒന്നര) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം.

കാരമുക്കിൽനിന്ന് തൃശൂരിലേക്കുള്ള യാത്രക്കിടെ കാഞ്ഞാണി മൂന്നുംകൂടിയ വഴിയിലായിരുന്നു അപകടം.തൃശൂർ-എടമുട്ടം റൂട്ടിലോടുന്ന ബഡീസ് ബസിലെ യാത്രക്കിടെയാണ് ഇവർ ഇരുന്ന സീറ്റ് തെറിച്ചുപോയത്. ഇരുവരും ബസിനുള്ളിൽ തെറിച്ച് തലയിടിച്ച് വീഴുകയായിരുന്നു. നിൽജക്ക് തലക്കും ശരീരത്തിനും കുട്ടിക്ക് തലയുടെ പിൻഭാഗത്ത് മുറിവേറ്റ നിലയിലുമാണ് പരിക്ക്. അപകടത്തിന് ശേഷം ബസ് കണ്ടക്ടർ 30 രൂപ കൊടുത്ത് കാഞ്ഞാണി ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടതായി പരാതിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mother and child injured after seat falls off during bus ride
Next Story